പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:13 January 2021
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് പഞ്ചാബിൽ വസന്തകാലത്തിന്റെ വരവറിയിച്ച് ജനങ്ങൾ ആഘോഷിക്കുന്ന ഉത്സവമായ ലോഹ്റി ഇന്നാണ്. ഈ ദിവസം കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളുടെ പകർപ്പു കത്തിച്ച് പ്രതിഷേധിക്കുമെന്ന് ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർ. തീജ്വാലകൾ സൃഷ്ടിക്കുന്നത് ഈ ഉത്സവത്തിന്റെ പ്രധാന വിശേഷമാണ്. അതിനുചുറ്റും ജനങ്ങൾ കൂടിനിൽക്കും.
ഇന്നു വൈകുന്നേരമാണ് കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കത്തിക്കുകയെന്ന് കർഷക നേതാവ് മൻജീത് സിങ് റായ് പറഞ്ഞു. അടുത്ത സമരപരിപാടികൾ ആലോചിക്കാൻ സംയുക്ത കിസാൻ മോർച്ചയുടെ യോഗം ഇന്നു ചേരുന്നുണ്ട്. പ്രക്ഷോഭത്തിലുള്ള 40 കർഷക സംഘടനകളുടെ പ്രതിനിധികൾ അടങ്ങിയതാണ് സംയുക്ത കിസാൻ മോർച്ച.
പുതിയ കാർഷിക നിയമങ്ങൾ സംബന്ധിച്ചു പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക പാനലിനോടു സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ ഇന്നലെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പാനലിലുള്ളവർ സർക്കാർ നിയമങ്ങളെ അനുകൂലിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുള്ളവരാണെന്നതാണു കാരണം.
ഈ പാനൽ സർക്കാരിന് അനുകൂമായി മാത്രമേ നിലപാട് സ്വീകരിക്കൂ എന്നാണു കർഷകർ പറയുന്നത്. മൂന്നു വിവാദ നിയമങ്ങളം പിൻവലിക്കുക എന്ന ഒരൊറ്റ അജൻഡയേ തങ്ങൾക്കുള്ളൂ എന്നും അവർ. വിവാദ നിയമങ്ങൾ ഇന്നലെ സ്റ്റേ ചെയ്ത സുപ്രീം കോടതി പാനലിനെ നിയോഗിക്കുകയായിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് നിയമങ്ങൾ സ്റ്റേ ചെയ്തിരിക്കുന്നത്.