പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:13 January 2021
കൊച്ചി: കണ്ഠനാളം കൊണ്ട് പശ്ചാത്തല സംഗീതം ഒരുക്കിയ അയ്യപ്പ ഭക്തിഗാനം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. മലയാള ഭക്തിഗാന ചരിത്രത്തില്‍ ആദ്യമായി അക്കാപെല്ല രീതിയില്‍ പുറത്തിറങ്ങിയ 'ആളൊഴിഞ്ഞ സന്നിധാനം' എന്ന അയ്യപ്പ ഭക്തിഗാനമാണ് വേറിട്ട അനുഭവമാകുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ തിരക്കൊഴിഞ്ഞ സന്നിധാനക്കാഴ്ചകളാണ് 'ആളൊഴിഞ്ഞ സന്നിധാന'ത്തിന്റെ പിറവിക്ക് പിന്നില്‍.
മിമിക്രി കലാകാരനായ കണ്ണനുണ്ണി കലാഭവനും ഗായകന് വിനീത് എരമല്ലൂരുമാണ് വ്യത്യസ്തമായ ഈ ഗാനസൃഷ്ടി നടത്തിയത്. ഗാന രചനയും പശ്ചാത്തല സംഗീതവും സംവിധാനവും കണ്ണനുണ്ണി കലാഭവന്‍ നിര്‍വ്വഹിക്കുന്നു. ആലാപനം വിനീത് എരമല്ലൂര്‍. കലാഭവന്‍ മണിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ശബ്ദത്തിനോട് സാമ്യമുള്ള ശബ്ദത്തിലാണ് വിനീത് എരമല്ലൂര്‍ ഗാനം ആലപിച്ചിരിക്കുന്നത്.
അളിയന്‍സ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനു കണ്ണനുണ്ണിയാണ് ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടനക്കാലത്ത് വ്യത്യസ്തയുമായി എത്തിയ ഈ ഗാനത്തെ സോഷ്യല്‍ മീഡിയ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു.