25
January 2021 - 8:42 pm IST

Download Our Mobile App

Flash News
Archives

National

hemamalini

കർഷകരെ ആരോ പിരികയറ്റിവിട്ടതാണെന്ന് ഹേമ മാലിനി

Published:13 January 2021

കർഷകരെ ആരോ സമരത്തിനായി പിരികയറ്റി വിട്ടതാണെന്നും ഹേമ മാലിനി പറഞ്ഞു. കർഷക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തത് നന്നായെന്ന് ഹേമ മാലിനി അഭിപ്രായപ്പെട്ടു. സ്ഥിതി ഒന്നു ശാന്തമാവാൻ അത് ഉപകരിക്കും.

മഥുര: ഡൽഹിയിൽ അതിർത്തിയിൽ പ്രക്ഷോഭം നടത്തുന്നത് എന്തിനാണെന്ന് കർഷകർക്ക് അറിയില്ലെന്ന് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. കർഷകരെ ആരോ സമരത്തിനായി പിരികയറ്റി വിട്ടതാണെന്നും ഹേമ മാലിനി പറഞ്ഞു. കർഷക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തത് നന്നായെന്ന് ഹേമ മാലിനി അഭിപ്രായപ്പെട്ടു. സ്ഥിതി ഒന്നു ശാന്തമാവാൻ അത് ഉപകരിക്കും.

പലവട്ടം ചർച്ച നടത്തിയിട്ടും സമവായത്തിലെത്താൻ കർഷകർ സന്നദ്ധത പ്രകടിപ്പിച്ചില്ല. എന്തിനെന്ന് അറിയാത്ത സമരമാണ് അവരുടേത്. എന്താണ് വേണ്ടതെന്ന് അവർക്ക് അറിയില്ല. നിയമങ്ങളുടെ പ്രശ്നം എന്താണെന്ന് അവർ പറയുന്നില്ല. ആരോ പിരികയറ്റിയത് അനുസരിച്ചാണ് അവർ ഇതെല്ലാം ചെയ്യുന്നത് എന്നാണ് ഇതിനർഥം- ഹേമ മാലിനി പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top