25
January 2021 - 8:36 pm IST

Download Our Mobile App

Flash News
Archives

National

court

 അങ്കണവാടികൾ ഈ മാസം  മുതൽ തുറക്കാമെന്ന് സുപ്രിംകോടതി

Published:13 January 2021

ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ ഉത്തരവ്.എല്ലാ കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.



ന്യൂഡൽഹി :രാജ്യത്തെ അങ്കണവാടികൾ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു . കണ്ടെയൻമെന്റ് സോണുകൾ ഒഴികെയുള്ള അങ്കണവാടികൾ തുറക്കാമെന്നാണ് സുപ്രിംകോടതി നിർദേശം. തുറക്കുന്നത് സംബന്ധിച്ച് ജനുവരി 31നകം തീരുമാനമറിയിക്കാൻ സുപ്രിംകോടതി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ ഉത്തരവ്.എല്ലാ കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.


വാർത്തകൾ

Sign up for Newsletter



top