പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:13 January 2021
ന്യൂഡൽഹി: രാജ്യത്ത് ജനിതക വ്യതിയാനം സംഭവിച്ച് കോവിഡ് വൈറസ് ആറ് പേർക്ക് കൂടി സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം 102 ആയി ഉയർന്നു . വൈറസ് ബാധിച്ചവരെ ഐസൊലേഷനിലാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ജനിതക വ്യതിയാനം സംഭവിച്ച് കോവിഡ് പടരുന്നത് തടയാന്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപെട്ടിട്ടുണ്ട് .
എന്നാൽ ജനിതക മാറ്റം സംഭവിച്ച വൈറസുകളാണെങ്കിലും ഇപ്പോൾ രാജ്യത്ത് പരീക്ഷണത്തിലുള്ള വാക്സിനുകൾ ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു . ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾക്കെതിരേ നിലവിലുള്ള വാക്സിനുകൾ പരാജയപ്പെട്ടതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സീനിയർ സയന്റിഫിക്ക് അഡ്വൈസറായ പ്രൊഫ. കെ. വിജയരാഘവൻ പറഞ്ഞു. മിക്ക വാക്സിനുകളും വൈറസുകളിൽ ജനിതക മാറ്റമുണ്ടാക്കുമെന്ന് കണക്കാക്കിയാണ് വികസിപ്പിച്ചെടുക്കുന്നത്.