പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:13 January 2021
കറാച്ചി :പാകിസ്ഥാനിൽ ഒൻപതു വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഒൻപതു പേർ അറസ്റ്റിൽ. പാകിസ്ഥാനിലെ സിന്ധ് പ്രിവശ്യയിലാണ് സംഭവം .ജനുവരി ഒമ്പതിനാണ് സിന്ധിലെ ഖൈർപൂരിൽ പെൺകുട്ടിയെ കാണാതാകുന്നത്. ബന്ധുക്കളും പൊലീസും ഏറെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ജനുവരി 11 ന് സ്ഥലത്തെ വാഴത്തോട്ടത്തിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും ഇതിനു ശേഷമാണ് കൊലപാതകം നടന്നതെന്നും കണ്ടെത്തി. സ്ഥലത്തുള്ള ഒരു വീട്ടിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയാണ് കൊലപ്പെട്ടത്.ഏഴ് സഹോദരങ്ങളുള്ള കുട്ടി രക്ഷിതാക്കളുടെ അറിവോടെയാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു.മോട്ടോർബൈക്ക് റിക്ഷാഡ്രൈവറാണ് പെൺകുട്ടിയുടെ പിതാവ്.