25
January 2021 - 8:31 pm IST

Download Our Mobile App

Flash News
Archives

Special

elephant

പാപ്പാനേ അവരെന്‍റെ ഫോട്ടൊയെടുക്കുവാ; പരാതിയുമായി ആന, ക്യൂട്ട് വിഡിയോ

Published:13 January 2021

പെട്ടെന്ന് നമുക്ക് ഒരു അമ്പരപ്പൊക്കെ ഉണ്ടാകുമല്ലേ. അല്ലെങ്കിൽ ചിലപ്പോൾ നമ്മൾ രക്ഷിതാക്കളോട് പറയുമല്ലേ. ഇവിടെയിതാ ഒരാന തന്‍റെ പാപ്പാനോട് പരാതി പറയുന്ന ഒരു വിഡിയോയാണ് വൈറലാകുന്നത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയാണ് വിഡിയോയിലുള്ളത്.

നമുക്ക് പരിചയമില്ലാത്ത ആളുകൾ നമ്മുടെ ഫോട്ടൊ എടുത്താൽ എന്തു ചെയ്യും. പെട്ടെന്ന് നമുക്ക് ഒരു അമ്പരപ്പൊക്കെ ഉണ്ടാകുമല്ലേ. അല്ലെങ്കിൽ ചിലപ്പോൾ നമ്മൾ രക്ഷിതാക്കളോട് പറയുമല്ലേ. ഇവിടെയിതാ ഒരാന തന്‍റെ പാപ്പാനോട് പരാതി പറയുന്ന ഒരു വിഡിയോയാണ് വൈറലാകുന്നത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയാണ് വിഡിയോയിലുള്ളത്.

ആളുകൾ ഫോട്ടൊയെടുക്കുന്നതിൽ പരാതി പറഞ്ഞാണ് ആന പാപ്പാനരികിലേക്ക് എത്തിയിരിക്കുന്നത്. വാതിൽ പടിയിൽ ഇരുക്കുന്ന പാപ്പാനോട് ആന പരാതി പറയുന്നതും തുമ്പിക്കൈയിൽ കെട്ടിപ്പിടിച്ച് അയാൾ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

രസകരമായ ശബ്ദങ്ങൾ പുറപ്പെടുവിച്ചാണ് ആന പാപ്പാനുമായി സംസാരിക്കുന്നത്. വിലമതിക്കാനാകാത്ത ബന്ധം എന്ന് കുറിച്ചാണ് ആളുകൾ വിഡിയോ പങ്കുവയ്ക്കുന്നത്. ട്വിറ്ററിൽ ഇതിനോടകം 22,000ത്തിലധികം പേർ വിഡിയോ കണ്ടുകഴിഞ്ഞു.

 


വാർത്തകൾ

Sign up for Newsletter



top