പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:13 January 2021
ന്യൂഡൽഹി : കേരളത്തിന് 2373 കോടി രൂപ അധിക വായ്പയെടുക്കാന്‍ അനുമതി നല്കി കേന്ദ്ര സർക്കാർ . വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് അനുമതി.കേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ക്ക് അധികമായി വായ്പ അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് .കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയാണ് കടന്നു പോകുന്ന കേരളത്തിനു ഇത് ആശ്വാസകരമാകും.കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിൽ കൊണ്ട് സംസ്ഥാനങ്ങള്‍ക്ക് അധികമായി വായ്പ എടുക്കാവുന്നതിന്റെ പരിധി ഉയര്‍ത്തിയിരുന്നു.
ഈസി ഓഫ് ഡൂയിംഗ് ബിസിനസ് മാനദണ്ഡം പൂര്‍ത്തിയാക്കിയത് കൊണ്ടാണ് സംസ്ഥാനത്തിന് 2373 കോടി രൂപ വായ്പ എടുക്കാന്‍ അനുമതി ലഭിച്ചത്. കേരളം കൂടാതെ ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന എന്നീ
സംസ്ഥാനങ്ങള്‍ക്കും അനുമതി ലഭിച്ചു. എട്ട് സംസ്ഥാനങ്ങള്‍ക്ക് ആകെ 23,149 കോടി രൂപയാണ് നല്‍കിയത്. തമിഴ്നാടിന് 4,813 കോടി രൂപയും, കര്‍ണാടകയ്ക്ക് 4, 509 കോടി രൂപയുമാണ് ലഭിക്കുക.