പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:13 January 2021
ചെറിയ ഇടവേളയ്ക്ക് ശേഷം സഘടന തലത്തില്‍ ശക്തമായ ഇടപെടലുമായി ദിലീപ് എത്തുകയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് അമ്മയുള്‍പ്പെടെയുള്ള എല്ലാ സംഘടനകളില്‍ നിന്നും രാജിവച്ചിരുന്നു. എന്നാല്‍ തീയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം മാത്രം ദിലീപ് ഉപേക്ഷിച്ചിരുന്നില്ല. എന്നാലിപ്പോള്‍ തീയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ ചര്‍ച്ചകളിലെല്ലാം ദിലീപ് വീണ്ടും സജീവമായി പങ്കെടുത്തിരുന്നു.
ദിലീപും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകളിലാണ് വിതരണക്കാരും തീയേറ്റര്‍ ഉടമകളും തമ്മിലുള്ള സമവായത്തിന് കാരണമായത്. ദിലീപിന്റെ പുതിയ ഇടപെടലുകള്‍ സൂചിപ്പിക്കുന്നത് വീണ്ടും മലയാള സിനിമ സംഘടനകളുടെ തലപ്പത്തേയ്ക്കുള്ള തിരിച്ചു വരവാണ്. ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ഇന്നലെയാണ് പുനരാരംഭിച്ചത്. കേസിലെ സാക്ഷിവിസ്താരത്തിന്റെ അടക്കമുള്ള തിയതികൾ ഇന്ന് തീരുമാനിക്കും.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയും കോടതിയുടെ മുന്നിലുണ്ട്. ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥന് ഉടന്‍ തന്നെ തീയേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ സജീവ് പാഴൂരാണ്.
ജോഷി സംവിധാനം ചെയ്യുന്ന ഓണ്‍ എയര്‍ ഈപ്പന് എന്ന ചിത്രവും ദിലീപിന്റേതായി അനൌണ്സ് ചെയ്തിരുന്നു. നവാഗതരായ അരുണും നിരഞ്ജനുമാണ് തിരക്കഥ. മാസ് എന്റർടെയിനർ ആവും ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.