പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:13 January 2021
തമിഴ്നാട്ടില്‍ മാസ്റ്റര്‍ റിലീസായത്തിന് പിന്നാലെ ബിഗ് ബഡ്ജറ്റ് സിനിമകള്‍ റിലീസാകുകയാണ്. നാളെ ചിലംബരശന്‍ നായകനാകുന്ന ഈശ്വരന് തമിഴ്നാട്ടില്‍ റിലീസ് ചെയ്യും. ചിത്രം OTT പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതുകൊണ്ട് തന്നെ ചില തീയേറ്റര്‍ ഉടമകള്‍ ഈശ്വരന്റെ റിലീസിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇന്നലെ സംവിധായകനും എഴുത്തുകാരനും ചിലംബരശന്റെ പിതാവുമായ ടി.രാജേന്ദറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകളില്‍ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചു.
അടുത്തിടെ നടന്ന തമിഴ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തെരെഞ്ഞെടുപ്പിൽ വിജയിച്ച നിർമ്മാതാവിന്റെ എതിർ ചേരിയിൽ നിന്ന് ടി.രാജേന്ദർ മത്സരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം മൂലമാണ് ചിലർ മകന്റെ സിനിമയുടെ റിലീസ് തടസ്സപ്പെടുത്താൻ ശ്രമിച്ചതെന്നാണ് രാജേന്ദർ പറയുന്നത്. വളരെ വൈകാരികമായിട്ടാണ് ഇന്നലത്തെ പത്രസമ്മേളനത്തിൽ ടി.രാജേന്ദർ പ്രതികരിച്ചത്. നിരവധി തീയേറ്ററുകൾ ഈശ്വരന്റെ റിലീസിന് ലഭിച്ചിട്ടുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞു. സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ഈശ്വരനിൽ നിധി അഗർവാൾ ആണ് നായിക.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ഭരതിരാജ, നന്ദിത ശ്വേത, ബാല ശരവണൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തമൻ ആണ് സംഗീതം നിർവഹിചിരിക്കുന്നത്. ഗംഭീര മേക്കോവറിലാണ് ചിത്രത്തിൽ താരം എത്തുന്നത്. 100 കിലോ ഭാരത്തിൽ നിന്നും 30 കിലോയാണ് താരം കുറച്ചത്. മേക്കോവർ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ചിലംബരശന്‍ സമൂഹമാധ്യമങ്ങളിൽ മൂന്നു വർഷങ്ങൾക്ക് ശേഷം സജീവമായത്.