പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:13 January 2021
ജിസ് ജോയ്-കുഞ്ചാക്കോ ബോബൻ എന്നിവർ ആദ്യമായി ഒരുമിക്കുന്ന മോഹൻ കുമാർ ഫാൻസ് എന്ന സിനിമയുടെ ടീസർ പുറത്ത്. തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് എന്നിവരാണ് സിനിമയുടെ കഥ ഒരുക്കുന്നത്. തിരക്കഥയും സംവിധാനവും ജിസ് ജോയ് ആണ്. മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് സിനിമ നിർമ്മിക്കുന്നത്.
മാജിക്ക് ഫ്രെയിംസിൻ്റെ യൂട്യൂബ് ചാനലിലൂടെ റിലീസായ ടീസർ ആസിഫ് അലി അടക്കം പല താരങ്ങളും പങ്കുവച്ചിട്ടുണ്ട്. 2 മിനിട്ട് ദൈർഘ്യമുള്ള ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.സിനിമയ്ക്കുളിലെ കഥ പറയുന്ന ചിത്രത്തിൽ ഒരു ഗായകൻ്റെ റോൾ ആണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുക. കുഞ്ചാക്കോ ബോബനൊപ്പം വിനയ് ഫോർട്ട്, സിദ്ധിക്ക്, ശ്രീനിവാസൻ, അലൻസിയർ, രമേഷ് പിഷാരടി, ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ താരങ്ങളാണ് സിനിമയിൽ വേഷമിടുന്നത്.