പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:13 January 2021
മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ പാർത്ഥിപൻ ജോയിൻ ചെയ്തു. ഹൈദ്രാബാദിലെ രാമൂജി ഫിലിം സിറ്റിയില്‍ വച്ച് നടക്കുന്ന ചിത്രീകരണത്തിലാണ് താരം പങ്കെടുക്കുന്നത്.കാർത്തി, ജയം രവി, ഐ ശ്വര്യ റോയ്, തൃഷ തുടങ്ങിയവർ ഈ ഷെഡ്യൂളിൽ പങ്കെടുക്കുന്നുണ്ട്. ജ്യോതിക നായികയായ പൊന്മകൾ വന്താൽ എന്ന ചിത്രത്തിലാണ് പാർത്ഥിപൻ ഒടുവിലായി അഭിനയിച്ചത്. കോവിഡ് പ്രതിസന്ധികരണം നിരവധി തവണയാണ് പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണം മാറ്റി വച്ചത്.
മണിത്നത്തിന്റെ സ്വപ്ന പദ്ധതിയാണ് പൊന്നിയിന്‍ സെല്വന്. രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ആദിത്യ കരികാലൻ എന്ന രാജാവിന്റെ വേഷത്തിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. ആദ്യ ഭാഗം നിര്‍മ്മിക്കുന്നത് മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സെപ്തംബറില്‍ ശ്രീലങ്കയില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തായ്ലന്റില് പൂര്‍ത്തിയാക്കിയിരുന്നു. ഐശ്വര്യറോയിയുടെ കുട്ടിക്കാലം അവതരിപ്പിക്കാനായി ബാല താരം സാറയും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പൊന്നിയിന്‍ സെല്വന് ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമയാകുമെന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു. അശ്വകാര്‍ഡിയന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം പൊന്നിയിന്‍ സെല്‍വനില്‍ വേഷമിടുന്നത്. ചിത്രത്തില്‍ ഐശ്വര്യ റായ് ഡബിള്‍ റോളിലാണ് എത്തുക. പെരിയ പഴുവെട്ടരയറിന്റെ ഭാര്യ നന്ദിനി എന്ന വേഷത്തിലും രാഞ്ജി മന്ദാകിനി എന്ന വേഷത്തിലുമാണ് ഐശ്വര്യ എത്തുക. വിക്രം, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയം രവി, പ്രഭു, ജയറാം തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.
ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ള നോവലാണ് ‘പൊന്നിയിന്‍ സെല്വന്’. 2400 പേജുകളുള്ള ഈ നോവല്‍ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അഞ്ചുഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവല്‍ ചുരുക്കി, രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കാനാണ് മണിരത്നത്തിന്റെ ശ്രമം.ചിത്രത്തിലെ തന്റെ കഥാപാത്രത്തിനായി നടി തൃഷ കഴിഞ്ഞമാസം കുതിരയോട്ടം പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു