25
January 2021 - 7:06 pm IST

Download Our Mobile App

Flash News
Archives

Mollywood

randu

രണ്ട് ചിത്രീകരണം പുരോഗമിക്കുന്നു

Published:13 January 2021

സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പർശിച്ചു പോകുന്ന ഒരു പൊളിറ്റിക്കൽ സറ്റയറാണ് രണ്ട്. ഒപ്പം ഗ്രാമീണ കുടുംബാന്തരീക്ഷങ്ങളിലൂടെയും കൂട്ടുകാരുടെ ഇടയിലുള്ള സൗഹൃദങ്ങളിലൂടെയുമൊക്കെ സഞ്ചരിക്കുന്ന സിനിമ കൂടിയാണ് രണ്ട്.

സൂപ്പർഹിറ്റ് ചിത്രം" ഫൈനൽ സി"നു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന ചിത്രമാണിത്. സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പർശിച്ചു പോകുന്ന ഒരു പൊളിറ്റിക്കൽ സറ്റയറാണ് രണ്ട്. ഒപ്പം ഗ്രാമീണ കുടുംബാന്തരീക്ഷങ്ങളിലൂടെയും കൂട്ടുകാരുടെ ഇടയിലുള്ള സൗഹൃദങ്ങളിലൂടെയുമൊക്കെ സഞ്ചരിക്കുന്ന സിനിമ കൂടിയാണ് രണ്ട്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായക കഥാപാത്രമായ 'വാവ'യെ അവതരിപ്പിക്കുന്നത്.

എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനാഗ്രഹിക്കുന്ന നാട്ടിൻപുറത്തുകാരനായ ഓട്ടോ ഡ്രൈവറാണ് വാവ. അന്ന രേഷ്മരാജനാണ് നായിക.  ടിനിടോം,ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ , ബാലാജി ശർമ്മ , ഗോകുലൻ, സുബീഷ് സുധി, രാജേഷ് ശർമ്മ,മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർസ്വരാജ് ഗ്രാമിക,രഞ്ജിത് കാങ്കോൽ, ജയശങ്കർ,ബിനു തൃക്കാക്കര, രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ,കോബ്ര രാജേഷ്,ജനാർദ്ദനൻ, ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ, മമിത ബൈജു, പ്രീതി എന്നിവർ അഭിനയിക്കുന്നു.

ബാനർ - ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്.  നിർമ്മാണം - പ്രജീവ് സത്യവ്രതൻ .സംവിധാനം - സുജിത് ലാൽ, കഥ, തിരക്കഥ, സംഭാഷണം -ബിനുലാൽ ഉണ്ണി,ഛായാഗ്രഹണം - അനീഷ് ലാൽ ആർ എസ്, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ടിനിടോം, മാനേജിംഗ് ഡയറക്ടർ - മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് വർക്കല, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - ബിജിപാൽ, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ,ചമയം - പട്ടണം റഷീദ്, പട്ടണം ഷാ, കല- അരുൺ വെഞ്ഞാറമൂട് , വസ്ത്രാലങ്കാരം - അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ചാക്കോ കാഞ്ഞൂപ്പറമ്പൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് സുന്ദരം, സ്റ്റിൽസ് - അജി മസ്ക്കറ്റ്  പി ആർ ഓ - അജയ് തുണ്ടത്തിൽ  ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു .

 


വാർത്തകൾ

Sign up for Newsletter



top