അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
Published:15 January 2021
ഐ എസ് എലിൽ തുടർവിജയ പ്രതീക്ഷയുമായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഈസ്റ്റ് ബംഗാളാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിക്കെതിരെ ജയം നേടാനായത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകും. അതേസമയം, കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഈസ്റ്റ് ബംഗാൾ തോറ്റിരുന്നില്ല . 10 മത്സരങ്ങളിൽ നിന്ന് 10 പോയിൻ്റുമായി ഈസ്റ്റ് ബംഗാൾ 9ആം സ്ഥാനത്തും 10 മത്സരങ്ങളിൽ നിന്ന് 9 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് 10ആം സ്ഥാനത്തുമാണ്.
. അവസാന ചില മത്സരങ്ങളിലെ പ്രകടനം ഇരു ടീമുകൾക്കും ആത്മവിശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഇരു ടീമുകളും വിജയിച്ചു. ലീഗിൽ മുന്നേറണമെങ്കിൽ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. മുൻപ് സീസണിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 എന്ന സ്കോറിനു സമനിലയായിരുന്നു.
.