28
February 2021 - 12:02 pm IST

Download Our Mobile App

Trends

vidya-balan

കാഞ്ചീവരം സാരിയിൽ മനോഹരിയായി വിദ്യ ബാലൻ

Published:16 January 2021

ഇപ്പോഴിതാ വിദ്യ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഫാഷൻ പ്രേമികളുടെ മനം കവരുന്നത്. കാഞ്ചീവരം സാരി ധരിച്ച ചിത്രങ്ങളാണ് വിദ്യ പങ്കുവച്ചിരിക്കുന്നത്.

ബോളിവുഡ് നടിമാരിൽ ഏറ്റവുമധികം സാരി കളക്ഷന്‍ ഉള്ളത് ചിലപ്പോൾ വിദ്യ ബാലനായിരിക്കും. വിശേഷ അവസരങ്ങളിലും സിനിമയുടെ അനുബന്ധ പരിപാടികളിലുമൊക്കെ സാരിയിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ വിദ്യ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഫാഷൻ പ്രേമികളുടെ മനം കവരുന്നത്. കാഞ്ചീവരം സാരി ധരിച്ച ചിത്രങ്ങളാണ് വിദ്യ പങ്കുവച്ചിരിക്കുന്നത്.

പല നിറത്തിലുള്ള ബ്ലോക് പ്രിന്‍റ്സും പാറ്റേൺസും ചേരുന്ന ബ്ലാക്ക് സിൽക് സാരിയാണിത്. പർപ്പിൾ നിറത്തിലുള്ള ബ്ലൗസ് ആണ് പെയർ ചെയ്തത്. മുഹൂർത്ത് ഡിസൈൻസ് ആണ് സാരി ഒരുക്കിയത്. 25,000 രൂപയാണ് ഈ സാരിയുടെ വില.

വിവാഹ വേളകളിൽ തിളങ്ങാൻ ആർക്കും അനുയോജ്യമായ സാരിയാണ് കാഞ്ചീവരം. പച്ചയും പിങ്കും കല്ലുകൾ പതിപ്പിച്ച വലിയ കമ്മലും വളകളുമാണ് താരത്തിന്‍റെ ആക്സസറീസ്. മുടി ബൺ ചെയ്ത് മുല്ലപ്പൂ കൂടി വച്ചതോടെ ലുക്ക് പൂർണമായിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top