28
February 2021 - 12:51 pm IST

Download Our Mobile App

Trends

sonam-kapoor

മസ്റ്റാർഡ് യെല്ലോ ഗൗണിൽ സോനം

Published:16 January 2021

ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് സോനം അറിയപ്പെടുന്നതും. സിനിമയ്ക്ക് പുറമേ മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഖലകളില്‍ മിന്നിതിളങ്ങുന്ന താരം കൂടിയാണ് സോനം.

വസ്ത്രങ്ങളില്‍ പുത്തന്‍ പരീക്ഷണങ്ങളുമായെത്തി ആരാധകരെ അമ്പരിപ്പിക്കാറുള്ള നടിയാണ് സോനം കപൂർ. ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് സോനം അറിയപ്പെടുന്നതും. സിനിമയ്ക്ക് പുറമേ മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഖലകളില്‍ മിന്നിതിളങ്ങുന്ന താരം കൂടിയാണ് സോനം.

എപ്പോഴും തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് രേഖപ്പെടുത്താറുമുണ്ട് താരം. ഇപ്പോഴിതാ താരം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചില ചിത്രങ്ങളാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. മസ്റ്റാർഡ് യെല്ലോ നിറത്തിലുള്ള ഗൗൺ ആണ് താരം ധരിച്ചിരിക്കുന്നത്.

നിറയെ വര്‍ക്കുകളുള്ള ഹൈ നെക്കാണ് ഗൗണിന്‍റെ പ്രത്യേകത. സാറ്റിന്‍ തുണിയിലുള്ളതാണ് ഗൗണ്‍.  ബ്ലാക്ക് നിറത്തിലുള്ള ബെല്‍റ്റ് സോനത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കുന്നു. ഹെവി മേക്കപ്പാണ് താരം ഇതിനോടൊപ്പം ചെയ്തിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top