അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:17 January 2021
മുംബൈ: ക്രിസ്മസ്, പുതുവർഷ സെയിലിന് ശേഷം ഇ-കൊമേഴ്സ് മേഖലയിലെ വമ്പന്മാരായ ആമസോണിൽ ജനുവരി 20 മുതൽ ആണ് "ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ' തുടങ്ങും. 20ന് തുടങ്ങുന്ന വിൽപ്പന ഈ മാസം 23ന് അർധരാത്രി 11.59ന് അവസാനിക്കും. സെയിലിൽ ഇത്തവണ സ്മാർട്ട്ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ ആൻഡ് ബ്യൂട്ടി, ഹോം ആൻഡ് കിച്ചൺ അപ്ലയൻസ്, ടിവി തുടങ്ങിയ സെഗ്മെന്റുകളിൽ ആകർഷകങ്ങളായ ഓഫറുകൾ ഉണ്ടാകും.
പൊതുവേയുള്ള ഓഫറുകൾ കൂടാതെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാർഡിനും ക്രെഡിറ്റ് ഇഎംഐയ്ക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഉണ്ടാകും. ബജാജ് ഫിൻസെർവ് ഇഎംഐ കാർഡ്, ആമസോൺ പേ ഐസിഐസിഐ കാർഡ്, ആമസോൺ പേ ലേറ്റർ തുടങ്ങിയവയിൽ നോ കോസ്റ്റ് ഇഎംഐയുമുണ്ട്. സ്മാർട്ട്ഫോണുകളുടേയും ആക്സസറികളുടേയും വിൽപ്പനയിൽ 40 ശതമാനം വരെ ഓഫറുകളുണ്ടാകും എന്നാണ് പറയുന്നത്. സാംസങ്, ഷവോമി തുടങ്ങിയവയുടെ പുത്തൻ മോഡലുകളുടെ ലോഞ്ചിങും ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ഉണ്ടാകും. വൺ പ്ലസ് 8ടി ആമസോൺ കൂപ്പൺ വഴി 40,499 രൂപയ്ക്ക് വരെ ലഭ്യമാകും. 18 മാസത്തെ നോ കോസ്റ്റ് ഇഎംഐ പദ്ധതികളുമുണ്ട്. പ്രതിദിനം 99 രൂപ ഇഎംഐ നിരക്കിൽ വൺ പ്ലസ് 8 പ്രോയും ലഭ്യമാകും. വൺ പ്ലസ് നോർഡ് 29,999 രൂപ മുതലായിരിക്കും ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ വിൽക്കുക.
ഷവോമി അടുത്തിടെ ലോഞ്ച് ചെയ്ത റെഡ്മി 9 പവറും എംഐ 10ഐയും. ഈ രണ്ട് മോഡലുകളും ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ലഭ്യമാകും. നോട്ട് 9 സീരീസ് ഫോണുകൾ 10,999 രൂപ മുതൽ ലഭ്യമാകും. സാംസങിന്റെ പുതിയ മോഡലുകളുടെ ലോഞ്ചിങ് കൂടി ഈ വിൽപ്പന കാലത്ത് നടക്കും. സാംസങ് എംഒ2, സാംസങ് ഗ്യാലക്സി എസ്21 എന്നിവ ഗ്യാലക്സി എം51ന് 8000 രൂപയുടെ ലിമിറ്റഡ് ടൈം ഡിസ്കൗണ്ടും ആറ് മാസത്തെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. ഐഫോണിനും ഗംഭീര ഓഫറുണ്ടാകും. ഐഫോൺ 12 മിനിയ്ക്കാണ് ഇത്തവണ മികച്ച ഓഫർ എന്നാണ് സൂചന.