28
February 2021 - 12:23 pm IST

Download Our Mobile App

Bollywood

janvi

ജാൻവിയ്ക്ക് പിന്നാലെ ഖുശിയും സിനിമയിലേക്ക്

Published:19 January 2021

ഖുശിക്ക് അഭിനയത്തിൽ താത്പര്യമുണ്ടെന്നും അതേക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നുമാണ് ബോണി കപൂർ പറഞ്ഞത്. മകളുടെ അരങ്ങേറ്റം തന്‍റെ സിനിമയിലൂടെ ആയിരിക്കില്ലെന്നും ബോണി അറിയിച്ചു.

ജാൻവി കപൂറിന് പിന്നാലെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് സഹോദരി ഖുശി. ബോണി കപൂർ തന്നെയാണ് ഇക്കാര്യം അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തിൽ താത്പര്യമുണ്ടെന്നും അതേക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നുമാണ് ബോണി കപൂർ പറഞ്ഞത്. മകളുടെ അരങ്ങേറ്റം തന്‍റെ സിനിമയിലൂടെ ആയിരിക്കില്ലെന്നും ബോണി അറിയിച്ചു.

മറ്റാരെങ്കിലും മകളെ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മകളോട് താൻ കൂടുതൽ അനുകമ്പ കാണിക്കുമെന്നതിനാലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ബഹുമാനിക്കുന്ന ഒരാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഖുശി ആദ്യമായി അഭിനയിക്കാനെത്തുന്നതെന്നാണ് ബോണി കപൂർ അഭിമുഖത്തിൽ അറിയിച്ചത്.


വാർത്തകൾ

Sign up for Newsletter



top