28
February 2021 - 1:22 pm IST

Download Our Mobile App

Special

Praveen Kaswan IFS, Tiger Smoking Viral

പുകവലിക്കുകയാണോ, ഈ കടുവ

Published:22 January 2021

നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്ന കടുവയുടെ ദൃശ്യമാണ് വന്യജീവിപ്രേമികളെ ആകർഷിക്കുന്നത്. ഉച്ഛ്വാസവായുവിൽ പുക നിറയുന്നതുപോലെയാണു ദൃശ്യത്തിൽ.

ഭോപ്പാൽ: "ബാന്ധവ്ഗഡിലെ ഈ പെൺകടുവ പുകവലിക്കുകയാണോ' എന്ന അടിക്കുറിപ്പോടെ വനംവകുപ്പ് ഉദ്യോഗസ്ഥൻ പ്രവീൺ കസ്വാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കടുവയുടെ വിഡിയൊ ദൃശ്യം വൈറലായി. നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്ന കടുവയുടെ ദൃശ്യമാണ് വന്യജീവിപ്രേമികളെ ആകർഷിക്കുന്നത്. ഉച്ഛ്വാസവായുവിൽ പുക നിറയുന്നതുപോലെയാണു ദൃശ്യത്തിൽ.

 

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവ സംരക്ഷണ കേന്ദ്രത്തിനു സമീപം പട്ടൗരിലെ കിണറ്റിൽ നിന്നു കഴിഞ്ഞ 15ന് വനംവകുപ്പ് രക്ഷിച്ച പെൺകടുവയാണ് താരമായത്. കടുത്ത ശൈത്യം നിലനിൽക്കുന്ന ഉത്തരേന്ത്യയിലെ പുലർകാലത്തു നിന്നുള്ള ദൃശ്യമായതിനാലാണ് പുകവലിക്കുന്നതായി തോന്നുന്നത്.

കിണറ്റിൽ വീണ കടുവയെ രക്ഷിച്ചശേഷം വനത്തിലെത്തിച്ചു കൂടുതുറന്നു മോചിപ്പിക്കുകയായിരുന്നു വനംവകുപ്പ് അധികൃതർ. ഒരു ദിവസം കൊണ്ട് 30000ലേറെ പേർ കണ്ടു ദൃശ്യം.


വാർത്തകൾ

Sign up for Newsletter



top