അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:22 January 2021
കൊച്ചി : കേന്ദ്രബജറ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്ക്കുമ്പോള് കേരളത്തില്‍ സജീവമായിരിക്കുന്ന തൊഴില്‍ മേഖലയ്ക്ക് ആകെ തിരിച്ചടിയായി പുതിയ മോട്ടോര്‍ നയം ഈ ബജറ്റില്‍ എത്തുമെന്ന് സൂചന.
പഴയ വാഹനങ്ങളെ പാടെ ഒഴിവാക്കുന്ന സ്ക്രപ്പിങ്ങ് നയം ഈ വര്‍ഷം എത്തുമെന്നാണ് സൂചന. ഇത് നടപ്പിലായാല്‍ കേരളത്തില്‍ ലക്ഷകണക്കിന് ആളുകളുടെ തൊഴിലാണ് തിരിച്ചടി നേരിടുക. ഇപ്പോള്‍ തന്നെ പുതിയ വാഹനങ്ങളുടെ സര്‍വീസ് അഞ്ച് വര്‍ഷം വരെ കമ്പനികളില്‍ തന്നെയാണ് പഴയ വണ്ടികളാണ് പുറത്തു പണിയുന്നത് അതിനാണ് ഇത് വിലങ്ങ് തടി ആവുക.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സ്വപ്ന പദ്ധതിയാണ് 15 വര്‍ഷം പഴക്കമുള്ള വണ്ടികള്‍ സ്ക്രാപ്പാക്കി മാറ്റുക എന്നുള്ളത്. സ്ക്രാപ്പ് വാഹന നിർമാണ കമ്പനികള്‍ക്ക് അസംസ്കൃത ഉത്പന്നങ്ങളായി നല്‍കുക. കുറഞ്ഞ വിലയില്‍ സ്റ്റീലും മറ്റ് ഉത്പന്നങ്ങളും രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്നതോടെ പുതിയവയുടെ വില കുറയുമെന്നാണ് ഇവര്‍ പറയുന്നത്.
പഴയ വാഹനം സ്ക്രാപ്പാക്കാന്‍ നല്കിയ ഉടമയ്ക്ക് പുതിയ വണ്ടിയ്ക്ക് സബ്സിഡി നല്‍കും. കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി സ്ക്രാപ്പിങ് നയത്തിന് ഉടന്‍ അനുമതി ലഭിച്ചേക്കുമെന്ന സൂചന നല്‍കിയത്. ഇതോടെയാണ് ഇത് ബജറ്റിനൊപ്പം എത്തുമെന്ന ചര്‍ച്ച വീണ്ടും സജീവമാവുന്നത്.
കേന്ദ്രസര്‍ക്കാരിന് നേട്ടം ഈ മേഖലയില്‍ ഒരു വര്‍ഷം ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് വിലയായ 25,000 കോടി രൂപ പൂര്‍ണമായും ലാഭിക്കാനാവുമെന്നാണ് വിലയിരുത്തല്‍.
വാഹന്‍ പോര്‍ട്ടലിന്റെ സഹായത്തോടെയാകും സംവിധാനം പ്രവര്‍ത്തിക്കുക. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വാഹന്‍ പോര്‍ട്ടലില്‍ റീ രജിസ്റ്റര്‍ ചെയ്യുക. ഇതിന്റെ തൊഴില്‍ നഷ്ടം ഇതുവരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.