28
February 2021 - 12:15 pm IST

Download Our Mobile App

Special

whale

ഇരയെ പിടിക്കാൻ വായ് തുറന്നുവച്ച് തിമിംഗലം; അപൂർവ വിഡിയോ വൈറൽ

Published:23 January 2021

തിമിംഗലം ഇരയെ പിടിക്കുന്നത് സിനിമകളിലും ചില വിഡിയോകളിലുമൊക്കെ നമ്മൾ കണ്ടിട്ടുമുണ്ട്. ഇപ്പോഴിത ഒരു തിമിംഗലം ഇരയെ പിടിക്കുന്ന അപൂർവ വീഡിയോയാണ് വൈറലാകുന്നത്.

തിമിംഗലം എന്ന പേര് കേൾക്കുമ്പോൾ തന്നെ നമുക്ക് ഒരു അമ്പരപ്പൊക്കെ തോന്നാറുണ്ടാല്ലേ. തിമിംഗലം ഇരയെ പിടിക്കുന്നത് സിനിമകളിലും ചില വിഡിയോകളിലുമൊക്കെ നമ്മൾ കണ്ടിട്ടുമുണ്ട്. ഇപ്പോഴിത ഒരു തിമിംഗലം ഇരയെ പിടിക്കുന്ന അപൂർവ വീഡിയോയാണ് വൈറലാകുന്നത്. ഐഎഫ്എസ് ഓഫിസറായ പർവീൻ കാസ്‌വാനാണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇരയെ പിടിക്കാൻ വായ് തുറന്നുവെച്ചിരിക്കുന്ന ഭീമൻ തിമിംഗലത്തിന്‍റെ ദൃശ്യങ്ങളാണ് ഏവരെയും അമ്പരിപ്പിക്കുന്നത്. വെള്ളത്തിന്‍റെ ഉപരിതലത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. കുരുക്കാണ് എന്ന് അറിയാതെ മീനുകൾ കൂട്ടത്തോടെ തിമിംഗലത്തിന്‍റെ വായിൽ വന്നുവീഴുകയാണ്.

നിമിഷങ്ങൾക്കകം ആവശ്യത്തിന് തീറ്റയായി എന്ന് തിരിച്ചറിയുന്ന തിമിംഗലം വായടച്ച് കടലിന്‍റെ അടിയിലേക്ക് ഊളിയിട്ട് അകലുന്നതാണ് വീഡിയോയുടെ അവസാനം. തായ്‌ലൻഡ് കടലിടുക്കിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. 

 

 


വാർത്തകൾ

Sign up for Newsletter



top