26
February 2021 - 9:15 pm IST

Download Our Mobile App

Kollywood

samantha

സൂഫി ഇനി ദുഷ്യന്തൻ; സാമന്തക്കൊപ്പം ദേവ് മോഹനും

Published:23 January 2021

സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന ശാകുന്തളം എന്ന ചിത്രത്തിലാണ് സാമന്തയ്ക്കൊപ്പം ദേവ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

സാമന്തയുടെ നായകനായി സൂഫിയും സുജാതയും താരം ദേവ് മോഹന്‍. സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന ശാകുന്തളം എന്ന ചിത്രത്തിലാണ് സാമന്തയ്ക്കൊപ്പം ദേവ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ജനുവരി ആദ്യമാണ് ശാകുന്തളം സിനിമയാക്കുന്നുവെന്ന് ഗുണശേഖര്‍ പ്രഖ്യാപിച്ചത്.
സാമന്ത ശകുന്തളയായി വേഷമിടുന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററും പങ്കുവെച്ചിരുന്നു.

മണി ശര്‍മ ആണ് സംഗീതം ഒരുക്കുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നും ദുഷ്യന്തന്‍റെയും ശകുന്തളയുടെയും പ്രണയകഥ അവതരിപ്പിക്കുന്ന ചിത്രമാകും ഇതെന്നാണ് സൂചന. ഈ വര്‍ഷം അവസാനത്തോടെയാകും ചിത്രീകരണം ആരംഭിക്കുക. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ഗുണശേഖര്‍ അനുഷ്‌ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന ചിത്രം ഒരുക്കിയിരുന്നു. 

 


വാർത്തകൾ

Sign up for Newsletter



top