28
February 2021 - 12:59 pm IST

Download Our Mobile App

Kollywood

ദളപതി 65 ദീപാവലി റിലീസ്

Published:23 January 2021

സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. കഴിഞ്ഞ മാസമാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റർ പുറത്ത് വിട്ടത്‌.

വിജയുടെ അറുപത്തിയഞ്ചാമത് ചിത്രം ദീപാവലി റിലീസായി തീയേറ്ററുകളിൽ എത്തും.കോലമാവ്  കോകില  എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നെല്‍സണ്‍  ദിലീപ് കുമാര്‍ ആണ് ചിത്രം സംവിധാനം  ചെയ്യുന്നത്. സണ്‍  പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. കഴിഞ്ഞ മാസമാണ് ചിത്രത്തിന്‍റെ ടൈറ്റില്‍  മോഷന്‍   പോസ്റ്റർ പുറത്ത് വിട്ടത്‌. അനിരുദ് ആണ് സംഗീതം. ശിവ  കര്‍ത്തികേയന്‍  നായകനായ ഡോക്ടര്‍ ആണ് നെല്‍സണ്‍    ദിലീപ്  കുമാര്‍  സംവിധാനം  ചെയ്ത  മറ്റൊരു  ചിത്രം.  ഈ ചിത്രം ഉടന്‍ റിലീസ് ആകും. അതേ  സമയം  വിജയുടെ   മാസ്റ്റര്‍ ഗംഭീര കളക്ഷനുമായി തമിഴ്നാട്ടിൽ പ്രദർശനം തുടരുകയാണ്‌. ആദ്യ 5 ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന്‌ മാത്രം മാസ്റ്റർ കളക്ട് ചെയ്തതു 125 കോടിയാണ്.തമിഴ്നാട് 81 കോടി, ആന്ധ്ര, തെലുങ്കാന 20 കോടി, കര്‍ണാടക 14 കോടി, കേരള 7.5 കോടി, റെസ്റ്റ് ഓഫ് ഇന്ത്യ ഹിന്ദി ഡബ്ബിങ് അടക്കം2.5 കോടി എന്നിങ്ങനെയാണ് സിനിമ റിലീസ് ചെയ്ത ജനുവരി 13 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ കളക്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ ആദ്യ ദിനത്തില്‍ തന്നെ കളക്ഷന്‍ റെക്കോര്‍ഡ് മാസ്റ്റര്‍ സൃഷ്ടിച്ചിരുന്നു. തമിഴ്നാട്ടില്‍ മാത്രം ആദ്യദിനം 26 കോടിരൂപയാണ് ചിത്രം നേടിയത്.അതേസമയം പാ. രഞ്ജിത്  സംവിധാനം  ചെയ്യുന്ന    ചിത്രത്തില്‍  വിജയ്   ഒരു   സൂപ്പര്‍  ഹീറോയുടെ  വേഷത്തില്‍  എത്തുന്നു  എന്നും  അഭ്യൂഹങ്ങള്‍  ഉണ്ട്. ചിത്രത്തിന്‍റെ  കഥ    വിജയ്ക്ക്   വളരെയധികം   ഇഷ്ട്ടപ്പെട്ടു  എന്നാണ്  പുറത്തുവരുന്ന  റിപ്പോര്‍ട്ടുകള്‍. ആര്യ  നായകനാകുന്ന    'സര്‍പ്പട്ട  പരമ്പരൈ'  എന്ന   ചിത്രമാണ്    പാ.രഞ്ജിത്തിന്‍റെ   സംവിധാനത്തില്‍  ഉടന്‍  പുറത്തിറങ്ങുന്ന   ചിത്രം.  


വാർത്തകൾ

Sign up for Newsletter



top