Published:23 January 2021
ഒരേ സമയം നായകനായും പ്രതിനായകനയും ആരാധകരുടെ മനസ്സിൽ ഇടം നേടുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതി. തന്റെ സൂപ്പർ താരപരിവേഷമൊന്നും വില്ലനായി അഭിനയിക്കാൻ താരത്തിന് ഒരു തടസ്സമേയല്ല. ഇപ്പോൾ കളക്ഷൻ റിക്കോര്‍ഡുകൾ ഭേദിച്ചു പ്രദർശനം തുടരുന്ന വിജയ് ചിത്രം മാസ്റ്ററിൽ ഗംഭീര പ്രകടനം ആണ് വിജയ് സേതുപതി കാഴ്ചവച്ചിരിക്കുന്നത്. രജനീകാന്ത് നായകനായി 2018 ൽ റിലീസായ പേട്ടയിലും വിജയ് സേതുപതി വില്ലൻ വേഷത്തിൽ തിളങ്ങിയിരുന്നു. ഇപ്പോഴിതാ പ്രഭാസ് നായകനാകുന്ന സലാറിലും വിജയ് സേതുപതി പ്രതി നായകനായി എത്തുകയാണ്. കെജിഎഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ.
ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കും.പ്രഭാസിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും സലാറിലേതെന്നാണ് അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്. അതേസമയം അല്ലു അർജുൻ നായകനാകുന്ന തെലുങ്ക് ചിത്രം പുഷ്പ്പയിലും വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുകയാണ്. സംവിധായകൻ വെട്രിമാരനും വിജയസേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രവും ഈ വർഷം ഉണ്ടാകും.ജയമോഹന്റെ തുനൈവാന് എന്ന ചെറുകഥയെ അസപ്ദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
2018 ല്‍ വെട്രിമാരന് സംവിധാനം ചെയ്ത ധനുഷ് ചിത്രമായിരുന്നു വട ചെന്നൈ. ഈ ചിത്രത്തിലെ അമീര്‍ സുല്‍ത്താന്‍ അവതരിപ്പിച്ച രാജന് സമാനമായ ഒരു കഥാപാത്രമായിരിക്കും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്. വെട്രിമാരന് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഇളയരാജയാണ്.