28
February 2021 - 12:54 pm IST

Download Our Mobile App

Bollywood

akshay

അക്ഷയ് കുമാറിന്‍റെ ബച്ചൻ പാണ്ഡേയുടെ റിലീസ് തീയതി പുറത്തുവിട്ടു

Published:23 January 2021

റിപബ്ലിക് ദിനമായ ജനുവരി 26 ന് ചിത്രം തിയറ്ററുകളിലെത്തും. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മാസങ്ങള്‍ക്കു മുന്‍പേ തിയെറ്ററുകൾ തുറന്നെങ്കിലും കാണികള്‍ കാര്യമായി എത്തിയിരുന്നില്ല.

അക്ഷയ് കുമാര്‍ നായകനാവുന്ന ഫര്‍ഹാദ് സാംജി ചിത്രം ബച്ചൻ പാണ്ഡേയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. റിപബ്ലിക് ദിനമായ ജനുവരി 26 ന് ചിത്രം തിയറ്ററുകളിലെത്തും. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മാസങ്ങള്‍ക്കു മുന്‍പേ തിയെറ്ററുകൾ തുറന്നെങ്കിലും കാണികള്‍ കാര്യമായി എത്തിയിരുന്നില്ല. പുതിയ താരചിത്രങ്ങളൊന്നും റിലീസിനെത്താതിരുന്നതായിരുന്നു പ്രധാന കാരണം. കൃതി സനോണും ജാക്വലിന്‍ ഫെര്‍ണാണ്ടസും നായികമാരാവുന്ന ബച്ചന്‍ പാണ്ഡേയുടെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാന്‍ ആയിരുന്നു.

നദിയാവാല ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സാജിദ് നദിയാവാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാജിദിന്‍റെ നിര്‍മ്മാണത്തില്‍ അക്ഷയ് കുമാര്‍ നായകനാവുന്ന പത്താമത് ചിത്രമാണിത്. സംവിധായകനൊപ്പം നിശ്ചയ് കുട്ടണ്ഡയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗാവമിക് യു അറിയാണ്.

അര്‍ഷാദ് വര്‍സി, പങ്കജ് ത്രിപാഠി, പ്രതീക് ബാബര്‍, അഭിമന്യു സിംഗ്, സഹര്‍ഷ് കുമാര്‍ ശുക്ല തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യവന്‍ശി, അത്‍രംഗീ രേ, ബെല്‍ബോട്ടം, പൃഥ്വരാജ് തുടങ്ങിയ ചിത്രങ്ങളൊക്കെ അക്ഷയ് കുമാറിന്‍റേതായി പുറത്തുവരാനുണ്ട്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akshay Kumar (@akshaykumar)


വാർത്തകൾ

Sign up for Newsletter



top