രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:23 January 2021
പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന് ലാറി കിങ് (87) അന്തരിച്ചു. കൊവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഡിസംബർ അവസാന വാരമാണ് ലാറി കിങിനെ ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടൈപ്പ് 2 പ്രമേഹരോഗമുണ്ടായിരുന്ന ലാറി കിങിന് ശ്വാസകോശാർബുദവും ഉണ്ടായിരുന്നു.
ചുരുട്ടി വെച്ച ഷര്‍ട്ടിന്റെ കൈകളുമായി പല നിറത്തിലുള്ള ടൈകളും സസ്പെന്‍ഡേഴ്സും വലിപ്പമേറിയ കണ്ണടകളും ധരിച്ചെത്തുന്ന ലാറി കിങ് അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമരംഗത്തെ ഏറ്റവും ശ്രദ്ധ നേടിയ അവതാരകനാണ്. യാസര്‍ അറാഫത്ത്, വ്ളാഡിമിര്‍ പുടിന് തുടങ്ങിയ ലോക നേതാക്കളുമായി ലാറി നടത്തിയ അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 2010 ല്‍ സിഎന്എന്നില് നിന്ന് വിരമിക്കുന്നതുവരെ 25 കൊല്ലത്തോളം തുടര്‍ച്ചയായി അവതരിപ്പിച്ച ‘ലാറി കിങ് ലൈവ്’ഏറെ പ്രേക്ഷകരുള്ള പരിപാടിയായിരുന്നു.