രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:23 January 2021
കോട്ടയം: ഇന്ധനവില ഇന്നലെ വീണ്ടും കൂട്ടി. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. ഈ മാസം ഇത് ആറാം തവണയാണ് വില കൂട്ടുന്നത്. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 85.97 രൂപയും ഡീസല്‍ വില 80.14 രൂപയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഇത് യഥാക്രമം 87.63 രൂപയും 81.68 രൂപയുമാണ്.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ഒരു ലിറ്റിര്‍ പെട്രോളിന് 4.94 രൂപയും ഡീസലിന് 5.61 രൂപയുമാണ് കൂട്ടിയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ച് 25നുശേഷം ഇതുവരെ പെട്രോളിന് 14.53 രൂപ വര്‍ധിപ്പിച്ചു.
കൊവിഡില്‍ ലോകത്ത് എണ്ണ ഉപയോഗം കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയില്‍ ഏപ്രില്‍, മെയ് കാലത്ത് എണ്ണവില വീപ്പയ്ക്ക് 20 ഡോളറായി കുറഞ്ഞു. അതിനനുസരിച്ച് ഇവിടെയും കുറയേണ്ടിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി കുത്തനെ കൂട്ടിയതോടെ വിലക്കുറവിന്റെ നേട്ടം ജനങ്ങള്‍ക്ക് ലഭിച്ചില്ല.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി വര്‍ധിപ്പിച്ച് ഏപ്രില്‍ മുതല്‍ നവംബര്‍വരെയുള്ള എട്ടുമാസം കേന്ദ്ര സര്‍ക്കാര്‍ പിരിച്ചത് 1.96 ലക്ഷം കോടി രൂപ. ലോക്ഡൗണില്‍ രാജ്യം നിശ്ചലമായിട്ടും മുന്‍ വര്‍ഷത്തേക്കാള്‍ 48 ശതമാനം അധിക വരുമാനമാണ് ജനങ്ങളിൽ നിന്ന് ഊറ്റിയെടുത്തത്.
അന്താരാഷ്ട്ര വിപണിയില്‍ 2018 ഒക്റ്റോബറില്‍ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 84 ഡോളറായപ്പോള്‍ ഇവിടെ പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമായിരുന്നു. അസംസ്കൃത എണ്ണ വില ഇപ്പോള്‍ 55 ഡോളറില്‍ നില്‍ക്കുമ്പോഴാണ് കൊള്ളനികുതിമൂലം സംസ്ഥാനത്ത് പെട്രോള്‍ വില 87 കടന്നത്. ഒന്നാം മോഡി സര്‍ക്കാര്‍ 11 തവണയാണ് നികുതി കൂട്ടി. കഴിഞ്ഞവര്‍ഷം രണ്ടുഘട്ടമായി പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും വീതം നികുതി വര്‍ധിപ്പിച്ചു.