രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:23 January 2021
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡിസംബര്‍ പാദത്തില്‍ ലാഭം 12.5 ശതമാനം വര്‍ധിപ്പിച്ചു. 2020 ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഏകീകൃത അറ്റാദായം 13,101 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 11,640 കോടി രൂപയായിരുന്നു.
ഇത്തവണ മൊത്തം വരുമാനത്തിന്റെ 51 ശതമാനം വന്നിരിക്കുന്നത് ടെലികോം, റീട്ടെയില്‍ എന്നീ ബിസിനസുകളില്‍ നിന്നാണ്. ഒരു വര്‍ഷം മുമ്പ് ഈ ബിസിനസുകളില്‍ നിന്നുള്ള വരുമാനം മൊത്തം വരുമാനത്തിന്റെ 37 ശതമാനം മാത്രമായിരുന്നു. ടാക്സിന് മുമ്പുള്ള ലാഭത്തിന്റെ 56 ശതമാനവും (8,483 കോടി രൂപ) ജിയോ, റിലയന്‍സ് റീട്ടെയില്‍ എന്നിവയില്‍ നിന്നാണ്.
ജിയോ പ്ലാറ്റ്ഫോം, ഗൂഗിള്‍ മറ്റ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള നിക്ഷേപം മൂലം ധനകാര്യ ചെലവുകളില്‍ 20 ശതമാനം ഇടിവുണ്ടായതാണ് ലാഭ വർധനയ്ക്ക് കൂടുതല്‍ സഹായകമായത്. എന്നാല്‍ മൊത്തം വരുമാനം 18.6 ശതമാനം ഇടിഞ്ഞ് 137,829 കോടി രൂപയായി.
ഫാഷന്‍, ജീവിതശൈലി ബിസിനസുകള്‍ വന്നതിനെ തുടര്‍ന്ന് റീട്ടെയില്‍ വിഭാഗത്തില്‍ നിന്നുള്ള ലാഭം 76.3 ശതമാനം ഉയര്‍ന്ന് 2,482 കോടി രൂപയായി. ഇന്ധന വിലയിലെ കുറവും കോവിഡിനെ തുടര്‍ന്ന് ഡിമാന്‍ഡില്‍ വന്ന കുറവും കാരണം പരമ്പരാഗത ഒ2സി ബിസിനസില്‍ നിന്നുള്ള ലാഭം 28.1 ശതമാനം ഇടിഞ്ഞ് 8,756 കോടി രൂപയായി. എന്നാല്‍ തൊട്ടുമുമ്പുള്ള ത്രൈമാസത്തെ അപേക്ഷിച്ച് ലാഭത്തില്‍ വർധനയുണ്ട്. എന്നാല്‍ 4,326 കോടി രൂപയുടെ സാമ്പത്തിക ചെലവ് ത്രൈമാസ അടിസ്ഥാനത്തില്‍ 29 ശതമാനം കുറവാണ്.