26
February 2021 - 10:27 pm IST

Download Our Mobile App

National

arrest

റിയൽ എസ്റ്റേറ്റ് ഏജന്‍റിന്‍റെ കൊലപാതകം; പത്തൊൻപതുകാരൻ അറസ്റ്റിൽ

Published:24 January 2021

വീ​ടി​ന് പു​റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന റാ​യീ​സി​നെ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ആ​ക്ര​മി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം മ​റ്റൊ​രാ​ൾ കൂ​ടി​യു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ജ​ഫ്രാ​ബാ​ദി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റി​നെ വെ​ടി​വ​ച്ചു കൊന്ന സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. റാ​യീ​സ് അ​ൻ​സാ​രി(45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ടി​ന് പു​റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന റാ​യീ​സി​നെ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ആ​ക്ര​മി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം മ​റ്റൊ​രാ​ൾ കൂ​ടി​യു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ക്ര​മി​ക​ളി​ലൊ​രാ​ളെ പി​ടി​കൂ​ടി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദേ​ശ്വ​ർ സ്വ​ദേ​ശി​യാ​യ മൊ​ഹ്ദ് ഉ​മ​ർ(19)​നെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. 2010ൽ ​ന​ട​ന്ന ഒ​രു കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​കാ​ര​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പി​ടി​യി​ലാ​യ പ്ര​തി പൊ​ലീ​സി​നോ​ട് കു​റ്റ​സ​മ്മ​തം ന​ട​ത്തി.


വാർത്തകൾ

Sign up for Newsletter



top