രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:24 January 2021
ന്യൂയോർക്ക് : ഇന്ത്യയിലെ ഏറെ പഴക്കമുള്ള ആയിരത്തിലേറെ വലിയ ഡാമുകൾ ഉയർത്തുന്ന ഭീഷണി ചൂണ്ടിക്കാണിച്ച് യുഎന്‍ റിപ്പോർട്ട്. ഇതിൽ കേരളത്തിലെ മുല്ലപ്പെരിയാർ ഡാമും ഉൾപ്പെടുന്നു. "പഴക്കമേറിയ ജല അടിസ്ഥാന സൗകര്യങ്ങൾ: വളർന്നു വരുന്ന ആഗോള റിസ്ക്' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണ് ഇതു ചൂണ്ടിക്കാണിച്ചിരിക്കുന്നത്. രാജ്യത്തെ ആയിരത്തിലേറെ ഡാമുകൾ 2025ൽ 50 വർഷം പിന്നിടുകയാണ്. ഇത്തരം ഡാമുകൾ ജനങ്ങൾക്കു വലിയ ഭീഷണിയാണ്. 2050ൽ എത്തുമ്പോഴേക്കും ഇരുപതാം നൂറ്റാണ്ടിൽ നിർമിച്ച ഡാമുകളുടെ ഭീഷണിയിലാവും ലോകത്തെ ഏതാണ്ടെല്ലാ ജനങ്ങളും എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ 58,700 വലിയ ഡാമുകളും 1930നും 1970നും ഇടയിൽ നിർമിച്ചതാണ്. 50 മുതൽ 100 വർഷം വരെ ആയുസ് കണക്കാക്കിയുള്ളതാണ് ഇവയുടെ ഡിസൈൻ. 50 വർഷം കഴിഞ്ഞാൽ വലിയ കോൺക്രീറ്റ് ഡാമുകൾ കാലപ്പഴക്കത്തിന്റെ സൂചനകൾ കാണിക്കാൻ തുടങ്ങും. പ്രവർത്തനം തടസപ്പെടുക, റിപ്പയർ ചെയ്യുന്നതിന്റെ ചെലവു കൂടുക, റിസർവോയറിൽ കൂടുതൽ മണ്ണടിയുക, ഡാമുകളുടെ പ്രവർത്തനക്ഷമത തന്നെ കുറയുക തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടാകാം. ഇപ്പോൾ തന്നെ പല ഡാമുകളും കാലാവധി കഴിഞ്ഞവയാണെന്നും "ഡിസൈൻ ലൈഫി'ന് അപ്പുറം പ്രവർത്തിപ്പിക്കുന്നവയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ മുല്ലപ്പെരിയാർ ഡാം നൂറിലേറെ വർഷം മുൻപു നിർമിച്ചതാണ്. അതിപ്പോൾ 35 ലക്ഷത്തിലേറെ പേർക്കു ഭീഷണിയാണ്. ഭൂകമ്പസാധ്യതയുള്ള പ്രദേശത്താണ് അതു സ്ഥിതിചെയ്യുന്നതും. ഗണ്യമായ ഘടനാപരമായ പ്രശ്നങ്ങൾ അതു കാണിക്കുന്നുണ്ട്. ഡാമിന്റെ മാനെജ്മെന്റ് കേരള- തമിഴ്നാട് സർക്കാരുകൾ തമ്മിലുള്ള തർക്കവിഷയവുമാണ്- യുഎൻ സർവകലാശാലയുടെ ക്യാനഡ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് തയാറാക്കിയ റിപ്പോർട്ട് പറയുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലുണ്ടായതുപോലെ വലിയ ഡാമുകൾ നിർമിക്കുന്ന പ്രവണത ഇനി പ്രതീക്ഷിക്കാനില്ലെന്നും റിപ്പോർട്ട്. എന്നാൽ, പഴയ ഡാമുകൾ ഉയർത്തുന്ന ഭീഷണി തുടരും. ലോകത്തെ വലിയ ഡാമുകളുടെ 55 ശതമാനവും (32,716 എണ്ണം) നാല് ഏഷ്യൻ രാജ്യങ്ങളിലായാണ്- ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ. ഇതിൽ ബഹുഭൂരിപക്ഷവും 50 വർഷം പിന്നിട്ടതോ അതിനടുത്ത് എത്തിയതോ ആണ്. ഇന്ത്യയിൽ 1,115 വലിയ ഡാമുകളാണ് ഇതിലുള്ളത്.
2050ൽ ഇന്ത്യയിലെ 4,250 വലിയ ഡാമുകൾ അര നൂറ്റാണ്ടു കടക്കും. 64 വലിയ ഡാമുകൾ 150 വർഷത്തിലേറെ പഴക്കമുള്ളതാകും. യുഎസിലും യൂറോപ്പിലും പഴക്കമേറിയ ഡാമുകളുടെ ഡീകമ്മിഷനിങ്ങിനു വേഗമേറി വരികയാണെന്നും റിപ്പോർട്ട്. പഴക്കമേറിയ ഡാമുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നത് സാമ്പത്തികമായും പ്രായോഗികമായും പരിമിതികളുള്ളതാണ്- റിപ്പോർട്ട് പറയുന്നു.