28
February 2021 - 12:19 pm IST

Download Our Mobile App

Special

elephant

നദിയിൽ ഒഴുകിപ്പോയ മനുഷ്യനെ കരയ്ക്കെത്തിച്ച് ആന; കാണണം ഈ സ്നേഹ കാഴ്ച

Published:24 January 2021

പുഴയിൽ ഒഴുകിപ്പോകുകയാണ് ഒരു യുവാവ്. ഇത് കണ്ട ആനക്കൂട്ടത്തിലെ പിടിയാന യുവാവിനെ രക്ഷിക്കാൻ പുഴ നീന്തുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ.

ആനയ്ക്ക് നേരെ തുടർച്ചയായുള്ള ക്രൂരതയുടെ നിരവധി വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. മസിനഗുഡിയിൽ ആനയ്ക്ക് നേരെ പെട്രോൾ ഒഴിച്ച് കത്തിച്ച ടയർ വലിച്ചെറിഞ്ഞു. തിരുനെൽവേലിയിൽ മുൻകാലുകളിൽ ചങ്ങല കൊണ്ട് ബന്ധിച്ച് നടക്കാൻ പോലും കഴിയാത്ത ആനയെ പാപ്പാൻ ക്രൂരമായി മർദ്ദിച്ചു.

ഇത്തരം മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങൾക്കിടയിൽ ആനയ്ക്ക് മനുഷ്യനോടുള്ള സ്നേഹത്തിന്‍റെ വിഡിയോ മനസ് കീഴടക്കുകയാണിപ്പോൾ. സുധാ രാമൻ ഐഎഫ്എസ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. പുഴയിൽ ഒഴുകിപ്പോകുകയാണ് ഒരു യുവാവ്. ഇത് കണ്ട ആനക്കൂട്ടത്തിലെ പിടിയാന യുവാവിനെ രക്ഷിക്കാൻ പുഴ നീന്തുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ.

തുടർന്ന് നീന്തി യുവാവിന്‍റെ അരികിൽ എത്തുന്ന ആന യുവാവിനെ കരയ്ക്ക് അടുപ്പിക്കുന്നതാണ് വീഡിയോയുടെ അവസാനം. 

 


വാർത്തകൾ

Sign up for Newsletter



top