രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:24 January 2021
ലക്നൗ: ഉത്തർപ്രദേശിൽ വൃന്ദാവനിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ആറാമത്തെ നിലയിൽ നിന്ന് ചാടി റഷ്യൻ വനിത ആത്മഹത്യ ചെയ്തു. ഭഗവാൻ കൃഷ്ണനെ കാണുന്നതിന് വേണ്ടിയാണ് റഷ്യൻ വനിത ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ചയാണ് സംഭവം. വൃന്ദാവൻ ധാം അപ്പാർട്ട്മെന്റിലാണ് ഇവർ താമസിച്ചിരുന്നത്. ഇത് റഷ്യൻ കെട്ടിടം എന്നാണ് അറിയപ്പെടുന്നത്.
ടാറ്റിയാന ഹെമലോവ്സ്കയ ആണ് മരിച്ചത്. കഴിഞ്ഞവർഷം ഫെബ്രുവരി മുതൽ ഇവർ ഇവിടെയാണ് താമസിക്കുന്നത്. കെട്ടിടത്തിന്റെ ആറാമത്തെ നിലയിലെ അപ്പാർട്ട്മെന്റിൽ ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് എസ്പി എംപി സിങ് പറഞ്ഞു.
ടൂറിസ്റ്റ് വിസയിലാണ് ഇവർ ഇന്ത്യയിൽ എത്തിയത്. കെട്ടിടത്തിൽ ഇവരുടെ കൂട്ടുകാരിൽ ഒരാളും താമസിച്ചിരുന്നു. ഭഗവാൻ കൃഷ്ണനെ കാണണമെന്ന് ഇവർ നിരന്തരം പറയാറുണ്ടെന്ന് ടാറ്റിയാനയുടെ കൂട്ടുകാർ പൊലീസിനോട് പറഞ്ഞു.