രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:24 January 2021
തിരുവനന്തപുരം :സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയന്റെത് ഹീനമായ രാഷ്ട്രീയ നാടകമെന്നും ആരോപിച്ച മുല്ലപ്പള്ളി മൂന്ന് ഉന്നതരായ ഐപിഎസി ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് യാതൊരു കഴമ്പുമില്ലെന്ന് പറഞ്ഞ് കുഴിച്ചു മൂടിയ കേസാണ് ഇതെന്നും കൂട്ടി ചേർത്തു . തെരഞ്ഞെടുപ്പ് ഏത് സമയത്തും പ്രഖ്യാപിച്ചേക്കാം. ആ സമയത്താണ് പിണറായി വിജയന് കേസ് കുത്തിപ്പൊക്കുന്നതെന്നും മുല്ലപ്പള്ളി.
ഭരിക്കുന്നത് നേട്ടങ്ങളൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത സര്‍ക്കാരാണെന്നും സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്നും രാഷ്ട്രീയ പ്രതിയോഗികളെ സ്വഭാവഹത്യ നടത്തി കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തകര്‍ക്കാനാണ് വ്യാമോഹമെങ്കില്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര ഏജന്‍സികളോട് എപ്പോഴാണ് മുഖ്യമന്ത്രിക്ക് ബഹുമാനം ഉണ്ടായതെന്ന് മുല്ലപ്പള്ളി ചോദിച്ചു.