രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:24 January 2021
തെലുങ്കിലും തമിഴിലും മാത്രമല്ല മലയാളത്തിലും ഒട്ടേറെ ആരാധകരുണ്ട് നടൻ വിജയ് ദേവരകൊണ്ടക്ക്. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് വിജയ് സ്വന്തമാക്കിയത്. ഇപ്പോൾ വിജയ് പങ്കുവച്ചിരിക്കുന്ന ഒരു ഫോട്ടൊയാണ് ആരാധകരുടെ മനം കവരുന്നത്. തന്റെ വളർത്തു നായ സ്റ്റോമിനൊപ്പമുളള ചിത്രങ്ങളും വിഡിയോയുമാണ് വിജയ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഹൈദരാബാദിലെ തന്റെ വീടിന്റെ ടെറസിൽ സ്റ്റോമിനൊപ്പം സമയം ചെലവിടുകയാണ് വിജയ്. അടുത്ത ഏതാനും ദിവസം സ്റ്റോമിനെ താൻ മിസ് ചെയ്യുമെന്നും വിജയ് കുറിച്ചിട്ടുണ്ട്. ഇതിനു മുൻപും തന്റെ നായയോടുള്ള സ്നേഹം സോഷ്യൽ മീഡിയയിലൂടെ വിജയ് പങ്കുവച്ചിട്ടുണ്ട്.
വിജയിയുടെ പുതിയ ചിത്രമായ ലൈഗറിന്റെ ഷൂട്ടിങ് ഉടൻ പുനഃരാരംഭിക്കും. മുംബൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനഃരാരംഭിക്കുക. അനന്യ പാണ്ഡ്യയാണ് ചിത്രത്തിലെ നായിക.