രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:25 January 2021
ന്യൂഡൽഹി: വടക്കാഞ്ചേരി ലൈഫ് മിഷന് ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഇന്ന് കേസ് കേള്‍ക്കുക.
സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് ലൈഫ്മിഷന് സിഇഒയുടെ ആവശ്യം. ഇതേ ആവശ്യത്തില്‍ സര്‍ക്കാരും കരാര്‍ കമ്പനി ഉടമ സന്തോഷ് ഈപ്പനും നല്കിയ ഹര്‍ജികള്‍ കേരള ഹൈക്കോടതി തള്ളിയിരുന്നു. യുഎഇ കോണ്‍സുലേറ്റുമായി പദ്ധതിക്ക് ധാരണാ പത്രം ഉണ്ടാക്കിയതില്‍ തന്നെ ദുരൂഹതയുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിഗമനം. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിയുണ്ടായെന്നും ഹൈക്കോടതി വ്യക്തമാക്കി.