26
February 2021 - 9:49 pm IST

Download Our Mobile App

Bollywood

varun-dhawan

നടൻ വരുൺ ധവാൻ വിവാഹിതനായി

Published:25 January 2021

മുംബൈയിലെ അലിബാഗിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വരുൺ നടാഷയെ വിവാഹം ചെയ്തത്. താരത്തിന്‍റെ സ്കൂൾ കാലം തൊട്ടുള്ള സുഹൃത്താണ് നടാഷ ദലാൽ.

നടൻ വരുൺ ധവാൻ വിവാഹിതനായി. മുംബൈയിലെ അലിബാഗിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വരുൺ നടാഷയെ വിവാഹം ചെയ്തത്. താരത്തിന്‍റെ സ്കൂൾ കാലം തൊട്ടുള്ള സുഹൃത്താണ് നടാഷ ദലാൽ. നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുത്തത്. ബോളിവുഡ് സംവിധായകൻ ഡേവിഡ് ധാവന്‍റെ മകനാണ് വരുൺ ധവാൻ.

മുംബൈയിലെ പ്രമുഖ ഫാഷൻ ലേബലായ നടാഷ ദലാൽ ലേബൽ ഉടമയാണ് നടാഷ. രാജേഷ് ദലാൽ, ഗൗരി ദലാൽ എന്നിവരാണ് മാതാപിതാക്കൾ. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയിൽ നടാഷയുമായുള്ള പ്രണയത്തെ കുറിച്ച് വരുൺ തുറന്നു പറഞ്ഞിരുന്നു. 


വാർത്തകൾ

Sign up for Newsletter



top