06
March 2021 - 1:19 pm IST

Download Our Mobile App

National

congress

ആറ് എംഎൽഎമാരുമായി പാർട്ടി വിടുമെന്ന് കോൺഗ്രസ് മന്ത്രി; ബിജെപിയിലേക്കെന്ന് സൂചന

Published:25 January 2021

മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായമാണ് പാർട്ടി വിടുമെന്ന് ഭീഷണി മുഴക്കിയത്. തന്‍റെ അനുയായികളായ ആറ് എംഎൽഎമാരും പാർട്ടി വിടാൻ മടിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

പുതുച്ചേരി: തെരഞ്ഞെടുപ്പിന് മുൻപ് പുതുച്ചേരി കോൺ​ഗ്രസിൽ പ്രതിസന്ധി. മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായമാണ് പാർട്ടി വിടുമെന്ന് ഭീഷണി മുഴക്കിയത്. തന്‍റെ അനുയായികളായ ആറ് എംഎൽഎമാരും പാർട്ടി വിടാൻ മടിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനിടെ നമശിവായം ബിജെപിയിലേക്ക് പോകുമെന്നും സൂചനകളുണ്ട്. മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായുള്ള തർക്കമാണ് പാർട്ടി വിടാനുളള കാരണം.

നാളെ ഉച്ചയോടെ രാജി പ്രഖ്യാപിച്ചേക്കും. ചെന്നൈയിലെത്തുന്ന ജെ പി നദ്ദയുമായി മന്ത്രി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടിയിലെയും മന്ത്രിസഭയിലെയും രണ്ടാം സ്ഥാനക്കാരനാണ് നമശിവായം. പൊതുമരാമത്ത് വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.

മുഖ്യമന്ത്രി നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തിന്‍റെ പേരിൽ ഭിന്നത രൂക്ഷമായതിനിടെയാണ് മന്ത്രിയുടെ പുതിയ പ്രസ്താവന. കോൺഗ്രസിന്‍റെ മുൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയാണ് അറുമുഖം നമശിവായം. 

 


വാർത്തകൾ

Sign up for Newsletter



top