സന്തോഷ് ഈപ്പൻ വാങ്ങിയ ഐഫോണുകളിലൊന്ന് കോടിയേരിയുടെ ഭാര്യയുടെ കൈവശം; കസ്റ്റംസ് നോട്ടീസ്
വിഎസ് അച്യുതാനന്ദൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു
10,000 പിന്നിട്ട് മഹാരാഷ്ട്ര, രാജ്യത്ത് പുതിയ കേസുകൾ 18,327
അമ്പലപ്പുഴയില്‍ ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍
പി ജയരാജന് സീറ്റില്ല; പ്രതിഷേധം, രാജി
Published:25 January 2021
കളമശേരി: മയക്കുമരുന്ന് ഉപയോഗം വീട്ടുകാരെ അറിയിച്ചതിന് പതിനേഴുകാരനെ മർദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ ജീവനൊടുക്കി. കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്പിൽ നിഖിൽ പോൾ (17) ആണ് തൂങ്ങി മരിച്ചത്. ജീവനൊടുക്കാനുള്ള ശ്രമം ശ്രദ്ധയിൽപെട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് ഇത്. പ്രതികളിൽ ആറുപേരും പ്രായപൂർത്തിയാകാത്തവരാണ്.
ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മാതാപിതാക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു. അഖിൽ വർഗീസ് എന്ന 19 കാരനെ കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടിരുന്നു. കളമശേരി ഗ്ലാസ് കോളനിയിലാണ് 17 വയസുകാരനു മർദനമേറ്റത്. മര്‍ദിക്കുന്നതിന്റെ ഒരു മണിക്കൂറോളം നീളുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.
കെട്ടിടത്തിന്റെ ടെറസിൽ കൊണ്ടുപോയി അർധനഗ്നനാക്കി ബാലനെ മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാലനെ എറണാകുളം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.