26
February 2021 - 8:55 pm IST

Download Our Mobile App

World

portugal

മാർസെലോ റെബലോ ഡിസൂസ വീണ്ടും പോർച്ചുഗൽ പ്രസിഡന്‍റ്

Published:25 January 2021

കൊവിഡ് വ്യാപനത്തിനിടെ നടന്ന തെരഞ്ഞെടുപ്പിൽ 61.5 ശതമാനം വോട്ടുകളാണ് മാർസെലോയ്ക്കു ലഭിച്ചതെന്ന് ആദ്യ സൂചനകൾ. പുതുതായി രംഗത്തെത്തിയ വലതുപക്ഷ പോപ്പുലിസ്റ്റ് ‍ആൻഡ്രെ വെഞ്ചുറ പലരെയും അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചു.

ലിസ്ബൺ: പോർച്ചുഗലിൽ നിലവിലുള്ള പ്രസിഡന്‍റ് മാർസെലോ റെബലോ ഡിസൂസ തുടർച്ചയായി രണ്ടാം തവണയും പ്രസിഡന്‍റ് കസേരയിൽ. കൊവിഡ് വ്യാപനത്തിനിടെ നടന്ന തെരഞ്ഞെടുപ്പിൽ 61.5 ശതമാനം വോട്ടുകളാണ് മാർസെലോയ്ക്കു ലഭിച്ചതെന്ന് ആദ്യ സൂചനകൾ. പുതുതായി രംഗത്തെത്തിയ വലതുപക്ഷ പോപ്പുലിസ്റ്റ് ‍ആൻഡ്രെ വെഞ്ചുറ പലരെയും അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചു. രണ്ടാം സ്ഥാനത്തെത്തിയ സോഷ്യലിസ്റ്റ് സ്ഥാനാർഥി അന ഗോമസിന് ഏതാണ്ട് ഒപ്പം പിടിച്ചു വെഞ്ചുറ. ഇരുവർക്കും ഏതാണ്ട് 12 ശതമാനത്തോളം വീതം വോട്ട്. ഈ മുന്നേറ്റം പോർച്ചുഗീസ് രാഷ്ട്രീയത്തിന് അടുത്തകാലം വരെ ചിന്തിക്കാൻ കഴിയാത്തതാണ്.

ഒരു ലക്ഷം ജനസംഖ്യ വച്ച് നോക്കിയാൽ ലോകത്ത് ഏറ്റവും ഉയർന്ന കൊവിഡ് വ്യാപന നിരക്കുള്ള രാജ്യമാണ് പോർച്ചുഗൽ എന്നാണ് ജോൺസ് ഹോപ്കിൻസ് സർവകലാശാല ചൂണ്ടിക്കാട്ടുന്നത്. ജനസംഖ്യാനുപാതത്തിലുള്ള മരണനിരക്കിലും പോർച്ചുഗലാണു മുന്നിൽ. അവിടെ ആരോഗ്യ വിഭാഗം കടുത്ത സമ്മർദത്തിലൂടെയാണു കടന്നുപോകുന്നതും. എന്നാൽ, അതൊന്നും ലളിത ജീവിതത്തിന് ഉടമയായ എഴുപത്തിരണ്ടുകാരൻ റെബലോ ഡിസൂസയെ ബാധിച്ചില്ല.

 കൊവിഡ് കാലത്ത് മാസ്ക് ധരിച്ച് സൂപ്പർ മാർക്കറ്റിൽ ക്യൂ നിൽക്കുന്ന റെബലോ ഡിസൂസയുടെ ചിത്രം കഴിഞ്ഞ വർഷം ഏറെ വൈറലായതാണ്. പൊതുസ്ഥലങ്ങളിൽ സാധാരണക്കാരനായി നിൽക്കുന്ന പ്രസിഡന്‍റിന്‍റെ ദൃശ്യങ്ങൾ പലതവണ പുറത്തുവന്നിട്ടുണ്ട്. റെബലോ ഡിസൂസയുടെ വിജയം പരക്കെ പ്രവചിക്കപ്പെടുകയും ചെയ്തിരുന്നു.


വാർത്തകൾ

Sign up for Newsletter



top