26
February 2021 - 9:51 pm IST

Download Our Mobile App

World

mexico

മെക്സിക്കൻ പ്രസിഡന്‍റിനു കൊവിഡ്

Published:25 January 2021

രാജ്യത്തെ കൊവിഡ് മഹാമാരി നേരിടുന്നതിലെ പരാജയത്തിന് കടുത്ത വിമർശനം നേരിടുന്ന നേതാവാണ് ഇദ്ദേഹം. താൻ പോസിറ്റീവായെന്നും നേരിയ രോഗലക്ഷണങ്ങളേ ഉള്ളൂവെന്നും പ്രസിഡന്‍റ് തന്നെയാണ് ട്വീറ്റ് ചെയ്തത്.

മെക്സിക്കോ സിറ്റി: മെക്സിക്കൻ പ്രസിഡന്‍റ് ആൻഡ്രെസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് മഹാമാരി നേരിടുന്നതിലെ പരാജയത്തിന് കടുത്ത വിമർശനം നേരിടുന്ന നേതാവാണ് ഇദ്ദേഹം. താൻ പോസിറ്റീവായെന്നും നേരിയ രോഗലക്ഷണങ്ങളേ ഉള്ളൂവെന്നും പ്രസിഡന്‍റ് തന്നെയാണ് ട്വീറ്റ് ചെയ്തത്.

ചികിത്സയിലാണു താനെന്നും അദ്ദേഹം. റഷ്യയുടെ കൊവിഡ് വാക്സിൻ സ്ഫുട്നിക് ലഭിക്കാൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി താൻ സംസാരിക്കുമെന്ന് ഒബ്രഡോർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരവും പുറത്തുവന്നത്. 

മെക്സിക്കോയിൽ ഫൈസർ വാക്സിൻ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇതു പോരാതെ വരുന്നതു നികത്താനാണ് റഷ്യൻ വാക്സിൻ തേടുന്നത്. ഒന്നര ലക്ഷത്തോളം പേർ മെക്സിക്കോയിൽ കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. പതിനേഴു ലക്ഷത്തോളം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 


വാർത്തകൾ

Sign up for Newsletter



top