രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:25 January 2021
ജോസഫ് സിനിമയിലൂടെ ശ്രദ്ധേയയായ നടി അത്മീയ രാജൻ വിവാഹിതയായി. മറൈൻ എഞ്ചിനീയറായ സനൂപാണ് വരൻ. കണ്ണൂരിലെ ലക്സോട്ടിക ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ചൊവ്വാഴ്ച വിവാഹ സത്ക്കാരം നടക്കും. മെറൂൺ കരയോടു കൂടിയ ഓഫ് വൈറ്റ് സാരിയായിരുന്നു ആത്മീയയുടെ വേഷം.
മിനിമൽ മേക്കപ്പിലും ആഭരണങ്ങളിലും അതീവസുന്ദരിയായിരുന്നു താരം. വെള്ളത്തൂവൽ എന്ന ചിത്രത്തിലൂടെയാണ് ആത്മീയ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മനം കൊത്തി പറവൈ, റോസ് ഗിത്താറിനാൽ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
ജോജു ജോർജിനൊപ്പമുള്ള ജോസഫാണ് ആത്മീയയുടെ കരിയർ ഗ്രാഫ് ഉയർത്തുന്നത്. ജയറാം നായകനായ മാർക്കോണി മത്തായിയിലും നടി നായികയായി എത്തി. ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷൻ പുരസ്കാരവും ആത്മീയ സ്വന്തമാക്കി.