രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്ക്ക് കൊവിഡ്
Published:25 January 2021
വാഷിംഗ്ടൺ :ദി ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആദ്യ ഭാഗം ഉൾപ്പെടെ നിരവധി സിനിമകൾ സംവിധാനം ചെയ്ത റോബ് കോഹനെതിരെ ലൈംഗികാരോപണവുമായി ഇറ്റാലിയൻ നടിയും സംവിധായികയുമായ ആസിയ അർജൻ്റോ.
അമിതമായ അളവിൽ ലൈംഗികോത്തേജന മരുന്ന് നൽകി തന്നെ കോഹൻ പീഡിപ്പിച്ചു എന്നാണ് ഇവരുടെ ആരോപണം. ഒരു ഇറ്റാലിയൻ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ആസിയയുടെ ആരോപണം.
റോബ് കോഹൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ എക്സ് എക്സ് എക്സ് (XXX) എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. ഒരു ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് കോഹൻ ഹോട്ടലിൽ നടത്തിയ പാർട്ടിയിൽ എല്ലാവരും പങ്കെടുത്തിരുന്നു.
പാർട്ടിയിൽ മദ്യപിക്കുകയും ചെയ്തു. അതിനു ശേഷം കോഹൻ്റെ മുറിയിലേക്ക് പോയത് മാത്രമേ ഓർമ്മയുണ്ടായിരുന്നുള്ളൂ. രാവിലെ ഉറക്കം ഉണർന്നപ്പോൾ താൻ കോഹൻ്റെ കിടക്കയിൽ നഗ്നയായി കിടക്കുകയായിരുന്നു എന്നും ആസിയ പറഞ്ഞു.
എന്നാൽ, ആരോപണം കോഹൻ തള്ളി. ആരോപണം അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് സംവിധായകൻ്റെ വക്താവ് അറിയിച്ചു. നടിയെ സുഹൃത്തായാണ് കോഹൻ കണ്ടിരുന്നതെന്നും ഇരുവർക്കുമിടയിൽ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും വക്താവ് പറഞ്ഞു.