26
February 2021 - 9:18 pm IST

Download Our Mobile App

National

bjp

പുതുച്ചേരിയും പിടിച്ചെടുക്കാനൊരുങ്ങി ബിജെപി

Published:25 January 2021

കഴിഞ്ഞ നാലര വര്‍ഷം കോണ്‍ഗ്രസിനൊപ്പം നിന്നിട്ട് ജനങ്ങള്‍ക്കായി ഒന്നും ചെയ്യാനായില്ലെന്നും അതിനാല്‍ പാര്‍ട്ടി വിടുന്നുവെന്നുമായിരുന്നു നമശ്ശിവായത്തിന്റെ മറുപടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ ത്രിദിന സന്ദര്‍ശനം നടക്കുന്നതിനിടെ ഇന്ന് ഔദ്യോഗികമായി മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഉള്ള രാജി തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

 

ചെന്നൈ : പുതുച്ചേരിയും പിടിച്ചെടുക്കാനൊരുങ്ങി ബിജെപി. മന്ത്രിസഭയിലെയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്നെയും രണ്ടാമനായ എ നമശ്ശിവായം അടക്കമുള്ളവരാണ് ബിജെപിയില്‍ ചേരുക.ഈ മാസം 27ന് നമശ്ശിവായം ഡല്‍ഹിയിലെത്തി ബിജെപിയില്‍ അംഗത്വം സ്വീകരിക്കും എന്നാണ് സൂചന . മുഖ്യമന്ത്രി വി നാരായണ സ്വാമിയുമായി നമശ്ശിവായത്തിന് അഭിപ്രായ ഭിന്നത നിലനിന്നിരുന്നു .

രാജി സൂചന നമശ്ശിവായം നല്‍കിയതോടെ അദ്ദേഹത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നമശ്ശിവായത്തോടൊപ്പം വലിയൊരു സംഘം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ബിജെപിയില്‍ ചേരും എന്നാണ് വിവരം. 

കഴിഞ്ഞ നാലര വര്‍ഷം കോണ്‍ഗ്രസിനൊപ്പം നിന്നിട്ട് ജനങ്ങള്‍ക്കായി ഒന്നും ചെയ്യാനായില്ലെന്നും അതിനാല്‍ പാര്‍ട്ടി വിടുന്നുവെന്നുമായിരുന്നു നമശ്ശിവായത്തിന്റെ മറുപടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ ത്രിദിന സന്ദര്‍ശനം നടക്കുന്നതിനിടെ ഇന്ന് ഔദ്യോഗികമായി മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഉള്ള രാജി തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top