സന്തോഷ് ഈപ്പൻ വാങ്ങിയ ഐഫോണുകളിലൊന്ന് കോടിയേരിയുടെ ഭാര്യയുടെ കൈവശം; കസ്റ്റംസ് നോട്ടീസ്
വിഎസ് അച്യുതാനന്ദൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു
10,000 പിന്നിട്ട് മഹാരാഷ്ട്ര, രാജ്യത്ത് പുതിയ കേസുകൾ 18,327
അമ്പലപ്പുഴയില്‍ ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍
പി ജയരാജന് സീറ്റില്ല; പ്രതിഷേധം, രാജി
Published:25 January 2021
തിരുവനന്തപുരം :സിബിഐയിൽ സർക്കാർ ഇരട്ടത്താപ്പ് നയമാണെന്ന് സ്വീകരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് . ലൈഫ് മിഷൻ വിഷയത്തിൽ സിബിഐ അന്വേഷണത്തിന് എതിരെ പോകുന്ന സർക്കാർ സോളാർ കേസിൽ സിബിഐ അന്വേഷണത്തെ അനുകൂലിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു. പല കേസുകളിലും സിബിഐ അന്വേഷണത്തെ അട്ടിമറിക്കാൻ പൊതു ഖജനാവിൽ നിന്ന് ചെലവഴിച്ച പണം സിപിഐഎം തിരിച്ചടയ്ക്കണം.
സോളാർ കേസ് സിബിഐക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരേ ശക്തമായ പ്രതിരോധമാണ് യുഡിഎഫും കോൺഗ്രസും ഉയർത്തുന്നത്. ഏത് ഏജൻസി അന്വേഷണം നടത്തിയാലും ഭയമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളും സർക്കാരിനെതിരെ ആഞ്ഞടിച്ചു. സോളാർ കേസിൽ ഇതുവരെ നടപടി എടുക്കാതിരുന്നത് സർക്കാരിന്റെ കഴിവില്ലായ്മയാണെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിമർശനം.