26
February 2021 - 10:23 pm IST

Download Our Mobile App

Kerala

arrest

കണ്ണൂര്‍ ജില്ലയിൽ വ്യാപക ഓൺലൈൻ കവർച്ച ;മറുനാടൻ സംഘത്തിലെ തലവൻ പോലീസ്‌ പിടിയിൽ 

Published:25 January 2021

 മാന്യമായി ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന യുവാവ് ബാങ്ക് മാനേജരാണെന്ന് തെറ്റിദ്ധരിച്ച് യുവതി നമ്പർ നൽകുകയും ചെയ്തു. എന്നാൽ യുവതിയുടെ ബാങ്ക്അക്കൗണ്ടില്‍ നിന്നും ഒമ്പതുലക്ഷം രൂപ നഷ്ടപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് വ്യക്തമായത്.

 

കണ്ണൂര്‍: ജില്ലയിൽ വ്യാപകമായി ഓൺലൈനിലൂടെ വൻ കവർച്ച നടത്തിയ മറുനാടൻ സംഘത്തിലെ തലവൻ പോലീസ്‌ പിടിയിലായി . ഉത്തരേന്ത്യ കേന്ദ്രീകരിച്ച് കേരള പോലീസ്‌ മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.  ഒരു പൊതുമേഖലാ ബാങ്കിലെ ഹെഡ് ഓഫിസിലെ മാനേജരാണെന്ന് പറഞ്ഞാണ് ഇയാൾ ഇടപാടുകാരെ ഫോൺ വഴി വിളിച്ചിരുന്നത്.

ഇങ്ങനെ കണ്ണൂർ കോർപറേഷൻ പരിധിയിൽ പള്ളിക്കുന്ന് താമസിക്കുന്ന വീട്ടമ്മയെ ഇയാൾ വിളിച്ചു പരിചയപ്പെടുകയും യാതൊരു സംശയവും തോന്നാത്ത വിധത്തിൽ എടിഎം കാർഡിലെ ഒടിപി നമ്പർ ശേഖരിക്കുകയും ചെയ്തിരുന്നു.പൊതുമേഖലാ ബാങ്കിന്റ്റെ ഡൽഹിയിലെ ഹെഡ് ഓഫിസിൽ നിന്നാണ് വിളിക്കുന്നതെന്നും സുരക്ഷാകാരണങ്ങളാൽ അപ്ഡേറ്റ് ചെയ്യുന്നതിനായി ഒ.ടി പി നമ്പർ വേണമെന്നായിരുന്നു ഇയാൾ ആവശ്യപ്പെട്ടിരുന്നത്.

 മാന്യമായി ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന യുവാവ് ബാങ്ക് മാനേജരാണെന്ന് തെറ്റിദ്ധരിച്ച് യുവതി നമ്പർ നൽകുകയും ചെയ്തു. എന്നാൽ യുവതിയുടെ ബാങ്ക്അക്കൗണ്ടില്‍ നിന്നും ഒമ്പതുലക്ഷം രൂപ നഷ്ടപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് വ്യക്തമായത്.


വാർത്തകൾ

Sign up for Newsletter



top