26
February 2021 - 8:43 pm IST

Download Our Mobile App

World

Travel Restrictions, Donald Trump, Covid 19

വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി ബൈഡൻ

Published:26 January 2021

കൊവിഡ് പശ്ചാത്തലത്തിലാണ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള യാത്രാവിലക്ക്. പുതിയ വേരിയന്‍റ് കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്കും യാത്രാ നിരോധനം ‍ഏർപ്പെടുത്തിയിട്ടുണ്ട്.

വാഷിങ്ടൺ : യൂറോപ്പിൽ നിന്നും ബ്രസീലിൽ നിന്നുമുള്ള യാത്രക്കാർക്ക് വീണ്ടും അമെരിക്കയിൽ വിലക്ക് ഏർപ്പെടുത്തി പ്രസിഡന്‍റ് ജോ ബൈഡൻ. മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പിൻവലിച്ച നിരോധനമാണ് പുതിയ പ്രസിഡന്‍റ് വീണ്ടും ഏർപ്പെടുത്തിയത്. കൊവിഡ് പശ്ചാത്തലത്തിലാണ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള യാത്രാവിലക്ക്. പുതിയ വേരിയന്‍റ് കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്കും യാത്രാ നിരോധനം ‍ഏർപ്പെടുത്തിയിട്ടുണ്ട്.

 മെഡിക്കൽ വിദഗ്ധരുടെ നിർദേശപ്രകാരമാണ് ഈ നിരോധനങ്ങളെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി മാധ്യമ പ്രവർത്തകരോടു പറഞ്ഞു. രോഗവ്യാപനമേറുന്ന സാഹചര്യമാണ്. യാത്രാ വിലക്കുകൾ പിൻവലിക്കാനുള്ള സമയമല്ല ‍ഇത്- അവർ വ്യക്കമാക്കി. ഇന്നു മുതൽ അന്താരാഷ്ട്ര യാത്രക്കാർക്ക് യുഎസിൽ എത്താൻ യാത്ര പുറപ്പെടുന്നതിനു മൂന്നു ദിവസം മുൻപുള്ള പരിശോധനയിൽ കൊവിഡ് നെഗറ്റീവായതിന്‍റെ രേഖ നിർബന്ധമാണ്. ഏതു രാജ്യത്തിന്‍റെ പൗരത്വമായാലും ഇതിൽ വ്യത്യാസമില്ല. അമെരിക്കൻ പൗരന്മാർ വളരെ അത്യാവശ്യത്തിനല്ലാതെ വിദേശയാത്രകൾ നടത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top