രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്ക്ക് കൊവിഡ്
Published:26 January 2021
ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ. രണ്ടിനും ലിറ്ററിനു 35 പൈസ വീതമാണു വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 86 രൂപ കടന്നു. ഡീസൽ വില 76 രൂപയും പിന്നിട്ടിട്ടുണ്ട്. മുംബൈയിൽ പെട്രോൾ വില 92.62 രൂപയായി. മുംബൈയിലെ ഡീസൽ വില ലിറ്ററിന് 83.03 രൂപയായിട്ടുണ്ട്. ഡൽഹിയിൽ പെട്രോളിന് 86.05 രൂപയും ഡീസലിന് 76.23 രൂപയുമാണ് വില.
കഴിഞ്ഞയാഴ്ച പെട്രോളിനും ഡീസലിനും പല ദിവസമായി ലിറ്ററിന് ഒരു രൂപ വർധിച്ചിരുന്നു. രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും വില ഉയർത്തുന്നത്. രാജ്യത്ത് റെക്കോഡ് വിലയിലാണ് പെട്രോളും ഡീസലും ഇപ്പോൾ. ജനങ്ങളിലുള്ള അധിക നികുതി ഭാരം കുറയ്ക്കണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്. സൗദി എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നതാണ് വില വർധനയ്ക്കു കാരണമെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. എക്സൈസ് നികുതി കുറയ്ക്കുന്ന കാര്യത്തിൽ അദ്ദേഹം ഉറപ്പൊന്നും നൽകിയിട്ടില്ല. ഫെബ്രുവരിയിലും മാർച്ചിലും ദിവസം 10 ലക്ഷം ബാരൽ എണ്ണ ഉത്പാദനം കുറയ്ക്കുമെന്ന് സൗദി പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി ആറിനു ശേഷം ഇതുവരെയായി രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 2.34 രൂപ വർധിച്ചിട്ടുണ്ട്. ഡീസലിന് ഈ കാലയളവിൽ കൂടിയത് 2.36 രൂപയാണ്. കൊവിഡിനു വാക്സിൻ വന്നതോടെ ആഗോള സാമ്പത്തിക വ്യവസ്ഥ കൂടുതൽ ഉണരുമെന്നും ഇതു ഡിമാൻഡ് കൂട്ടുമെന്നുമുള്ള പ്രതീക്ഷ അന്താരാഷ്ട്ര എണ്ണ വിപണിയിലുണ്ട്.