രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:26 January 2021
യുവതാരം ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ ചിത്രം 'മേപ്പടിയാൻ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് . ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ രാവിലെ 9.22നാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരുടെ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിൻ്റെ പോസ്റ്റര്‍ പുറത്തുവിടുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ വിഷ്ണു മോഹനാണ് സിനിമ ഒരുക്കുന്നത്.
ഉണ്ണിമുകുന്ദൻ ഫിലിംസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'മേപ്പടിയാൻ'. സൈജു കുറുപ്പ്, ഉണ്ണി മുകുന്ദൻ, കോട്ടയം രമേശ് എന്നിവരാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, കലാഭവൻ ഷാജോൺ, അഞ്ജു കുര്യൻ, നിഷ സാരംഗ്, അപർണ ജനാര്‍ദ്ദനനൻ, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പൗളി വൽസൻ, കൃഷ്ണപ്രസാദ്, മനോഹരി അമ്മ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്.