സന്തോഷ് ഈപ്പൻ വാങ്ങിയ ഐഫോണുകളിലൊന്ന് കോടിയേരിയുടെ ഭാര്യയുടെ കൈവശം; കസ്റ്റംസ് നോട്ടീസ്
വിഎസ് അച്യുതാനന്ദൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു
10,000 പിന്നിട്ട് മഹാരാഷ്ട്ര, രാജ്യത്ത് പുതിയ കേസുകൾ 18,327
അമ്പലപ്പുഴയില്‍ ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍
പി ജയരാജന് സീറ്റില്ല; പ്രതിഷേധം, രാജി
Published:26 January 2021
തിരുവനന്തപുരം :യുവാവിനെ മർദിച്ച് ബൈക്കും മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തു. നേമം സ്റ്റുഡിയോ റോഡ് ചാനൽക്കര പുറമ്പോക്കിൽ മാക്കാൻ ഗിരി എന്നുവിളിക്കുന്ന ഗിരി മനോഹരൻ(21), തിരുവല്ലം മുട്ടളക്കുഴി ലക്ഷംവീട് കോളനി അമ്പു ഭവനിൽ അമ്പു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 17 ന് രാത്രി 8.30 ന് കാക്കാമൂലയിലാണ് സംഭവം.
ബൈക്കിൽ വരികയായിരുന്ന വെള്ളായണി സ്വദേശി ഹാജ ഹുസൈനെ(22) കായലിന് സമീപം തടഞ്ഞുനിർത്തി ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചും ചവിട്ടി വീഴ്ത്തിയും ബൈക്കും മൊബൈൽ ഫോണും 2500 രൂപയും കവർന്നുവെന്നാണ് കേസ്.