സന്തോഷ് ഈപ്പൻ വാങ്ങിയ ഐഫോണുകളിലൊന്ന് കോടിയേരിയുടെ ഭാര്യയുടെ കൈവശം; കസ്റ്റംസ് നോട്ടീസ്
വിഎസ് അച്യുതാനന്ദൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു
10,000 പിന്നിട്ട് മഹാരാഷ്ട്ര, രാജ്യത്ത് പുതിയ കേസുകൾ 18,327
അമ്പലപ്പുഴയില്‍ ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍
പി ജയരാജന് സീറ്റില്ല; പ്രതിഷേധം, രാജി
Published:26 January 2021
തിരുവനന്തപുരം :കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി . പ്രമേഹവും ഉയർന്ന രക്ത സമ്മർദ്ദവും മരുന്നിലൂടെ നിയന്ത്രണ വിധേയമായി. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ സി-പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ സാധാരണ നിലയിലേക്ക് ക്രമീകരിച്ചു.
അടുത്ത രണ്ടുദിവസത്തെ ആരോഗ്യപുരോഗതി ഏറെ പ്രധാനമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ഇന്നും പരിശോധന നടത്തി. നിലവിൽ പരിയാരം മെഡിക്കൽ കോളജിലാണ് എം.വി ജയരാജൻ ചികിത്സയിലുള്ളത്.